Monday, May 19, 2025

തൃശൂരിൽ നാളെ ഗതാഗത നിയന്ത്രണം

Must read

- Advertisement -

തൃശൂർ : തൃശൂരിൽ നാളെ ഗതാഗത നിയന്ത്രണം. കോൺഗ്രസ്സിൻെറ നേതൃത്വത്തിൽ നടക്കുന്ന മഹാജനസഭയോടനുബന്ധിച്ച് ഉച്ചതിരിഞ്ഞ് 3 മണി മുതൽ തൃശ്ശൂർ നഗരത്തിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണെന്ന് തൃശ്ശൂർ ട്രാഫിക് എൻഫോഴ്സ്മെൻറ് യൂണിറ്റ് സ്റ്റേഷൻ ഹൌസ് ഓഫീസർ അറിയിച്ചു. ഉച്ചക്ക് 3 മണിമുതൽ സ്വരാജ് റൌണ്ടിലും അനുബന്ധ റോഡുകളിലും വാഹനങ്ങൾ യാതൊരു കാരണവശാലും പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. കൂടാതെ പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുവാൻ വരുന്നവരുടേതുൾപ്പെടെ എല്ലാ വാഹനങ്ങളും പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണമെന്നും ഇരുചക്രവാഹനങ്ങൾ ഉൾപ്പടെയുളളവ റോഡരികിൽ പാർക്ക് ചെയ്ത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നിയമ നടപടിയുണ്ടാകുമെന്നും ട്രാഫിക്ക് പോലീസ് സ്റ്റേഷൻ SHO അറിയിച്ചു. യാതൊരു കാരണവശാലും പ്രൈവറ്റ് ബസ്സുകൾക്ക് 3.00 മണി മുതൽ സ്വരാജ് റൌണ്ടിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.


See also  മൂർക്കനാട് ഉത്സവത്തിനിടെ കത്തിക്കുത്ത് : മരണം രണ്ടായി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article