തൃശൂര്‍ പൊലീസ് സ്റ്റേഷനില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി;പിള്ളാരെ തൊടാറായോ എന്ന് തീക്കാറ്റ് സാജന്‍;

Written by Taniniram

Published on:

തൃശൂര്‍:ഫഹദ് ഫാസിലിന്റെ ആവേശം സിനിമാ സ്റ്റൈലില്‍ ജന്മദിനാഘോഷം സംഘടിപ്പിക്കാനുളള ശ്രമം മുടക്കിയ പൊലീസിനെതിരെ ലൂസിഫറിലെ മോഹന്‍ലാല്‍ സ്‌റ്റൈല്‍ ഭീഷണിയുമായി തീക്കാറ്റ് സാജന്റെ ഭീഷണി . തന്റെ അനുയായികളായ കുട്ടികളെ വിട്ടയച്ചില്ലെങ്കില്‍ ഈസ്റ്റ് സ്റ്റേഷനില്‍ ബോംബ് വയ്ക്കുമെന്നാണ് ഗുണ്ട ഭീഷണിപ്പെടുത്തിയത്. ഫോണ്‍ സന്ദേശമായിട്ട് ഭീഷണി എത്തിയതിന് പിന്നാലെ സാജനായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കെയാണ് പൊലീസ്. സാജന്റെ പുത്തൂരിലെ വീട്ടിലും അനുയായികളുടെ വീട്ടിലും തൃശൂര്‍ എസിപിയുടെ നേതൃത്വത്തില്‍ പൊലീസ് പരിശോധന ടത്തി.

പുത്തൂര്‍ സ്വദേശിയായ 24വയസുളള തീക്കാറ്റ് സാജന്‍ കൊലപാതകശ്രമം ഉള്‍പ്പടെ പത്തിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് . ജന്മദിനം അനുയായികള്‍ക്കൊപ്പം വടക്കുംനാഥന്റെ തെക്കേഗോപുര നടയില്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നതറിഞ്ഞ പൊലീസ് ആഘോഷത്തിനെത്തിയ 32 പേരെ കസ്റ്റഡിയിലെടുത്തു.

See also  അഞ്ചേരി ഗവ. ഹൈസ്‌കൂളിൽ നിർമിച്ച പുതിയ ബ്ലോക്ക് തുറന്നു

Related News

Related News

Leave a Comment