തൃശൂര്‍ ചേറ്റുവയില്‍ ഫ്രിഡ്ജില്‍ ഗ്യാസ് നിറയ്ക്കുന്നതിനിടയില്‍ അപകടം തൊഴിലാളിക്ക് പരിക്കേറ്റു

Written by Taniniram

Published on:

തൃശൂര്‍: തൃശൂര്‍ ചേറ്റുവയില്‍ ഫ്രിഡ്ജില്‍ ഗ്യാസ് നിറയ്ക്കന്നതിനിടയില്‍ പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പരിക്കേറ്റു. വാടാനപ്പള്ളി സ്വദേശി കാഞ്ഞിരപ്പള്ളി വീട്ടില്‍ ജിമ്മിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. അപകടത്തെത്തുടര്‍ന്ന് വീടിന്റെ അടുക്കള ഭാഗത്തും തീ പിടിച്ചു. അറ്റകുറ്റപ്പണി നടക്കുന്ന വീട്ടിലാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോള്‍ മറ്റ് തൊഴിലാളികള്‍ ഭക്ഷണം കഴിക്കാന്‍ പുറത്തു പോയിരിക്കുകയായിരുന്നു. വീട് അറ്റകുറ്റപ്പണിയുടെ ഭാഗമായ പെയിന്റിംഗ് നടക്കുന്നതിനാല്‍ ടര്‍പ്പെന്റൈന്‍ ഉള്‍പ്പടെ തീ പടരാന്‍ സാധ്യതയുള്ള വസ്തുക്കളും വലിയ ഗ്യാസ് സിലിണ്ടറും അടുക്കളയില്‍ ഉണ്ടായിരുന്നു.
ഗുരുവായൂരില്‍ നിന്ന് ഫയര്‍ ഫോഴ്‌സെത്തിയാണ് തീയണച്ചത്. പരുക്കേറ്റ ജിമ്മിയെ ആദ്യം ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് വിദ?ഗ്ധ ചികിത്സക്ക് തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

See also  തൃശ്ശൂരിൽ ആക്രി കച്ചവട സ്ഥാപനത്തിന് തീ പിടിച്ചു

Related News

Related News

Leave a Comment