തൃശൂര് വീണ്ടും ഭൂചലനം; തുടര്‍ ചലനമുണ്ടായത് പുലര്‍ച്ചെ

Written by Taniniram

Published on:

തൃശൂര്‍: ജനങ്ങളെ പരിഭ്രാന്തരാക്കി തൃശൂരിലും പാലക്കാട്ടും വീണ്ടും ഭൂചലനം. കുന്നംകുളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ച 3.55നാണ് സംഭവം. കുന്നംകുളം, കാണിപ്പയ്യൂര്‍, ആനയ്ക്കല്‍, വേലൂര്‍, എരുമപ്പെട്ടി ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ തുടര്‍ചലനം അനുഭവപ്പെട്ടതായാണ് അറിയിക്കുന്നത്

പാലക്കാട് ജില്ലയിലെ തൃത്താല, തിരുമിറ്റക്കോട്, ആനക്കര ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ശനിയാഴ്ച രാവിലെ 8.15നും ഇരുജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയില്‍ മൂന്നാണ് രേഖപ്പെടുത്തിയത്. പാവറട്ടിയാണ് പ്രഭവകേന്ദ്രമെന്ന് കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യാന്‍ ജില്ലാഭരണകൂടം ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ ചലനമുണ്ടായത് ജനങ്ങളില്‍ ആശങ്കയേറിയിട്ടുണ്ട്.

See also  ആളൂർ മാള റോഡിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Related News

Related News

Leave a Comment