- Advertisement -
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ ചരിത്രത്തിൽ ആദ്യമായി ജില്ലാ ബാഡ്മിന്റൺ ലീഗ് ജനുവരി 21ന് ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമിയിൽ നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. നാല് ഫ്രാഞ്ചൈസികളിലായി പ്രശസ്തരായ 48 കളിക്കാർ ലീഗ് മത്സരങ്ങളിൽ പങ്കെടുക്കും. ഫ്രാഞ്ചൈസി രജിസ്ട്രേഷൻ, കളിക്കാരുടെ രജിസ്ട്രേഷൻ, കളിക്കാരുടെ ലേലം തുടങ്ങിയവ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.