സ്വരാജ് ട്രോഫി ഗുരുവായൂർ നഗരസഭ ഏറ്റുവാങ്ങി

Written by Taniniram1

Published on:

ഗുരുവായൂർ : മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന നഗരസഭയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി പുരസ്കാരം, ഗുരുവായൂർ(Guruvayur) നഗരസഭക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയിനിൽ(Pinarayi Vijayan) നിന്ന് ജനപ്രതിനിധികളും, ജീവനക്കാരും ചേർന്ന്’ ഏറ്റുവാങ്ങി.

മാലിന്യ സംസ്ക്കരണം, അതിദാരിദ്ര്യ നിർമ്മാർജ്ജനം, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിനിയോഗം എന്നിവയിലെ മികവാണ് ഗുരുവായൂർ നഗരസഭയെ സംസ്ഥാനത്തെ ഒന്നാമത്തെ നഗരസഭയാക്കി മാറ്റിയത്. തീർത്ഥാടക ലക്ഷങ്ങൾ വന്നു പോകുന്ന ഗുരുവായൂരിൽ മാലിന്യ സംസ്ക്കരണത്തിന് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി കേരളത്തിന് തന്നെ മാതൃകയായി മാറാൻ ഇതിനകം തന്നെ ഗുരുവായൂർ(Guruvayur) നഗരസഭക്ക് സാധിച്ചു.

അതിദാരിദ്ര്യ നിർമ്മാജനം, പദ്ധതി വിഹിത നിർവ്വഹണം,വയോജന – ശിശു – വനിത – ഭിന്നശേഷി പദ്ധതികൾ, കാർഷിക- വിദ്യാഭാസ പദ്ധതികൾ തുടങ്ങിയ എല്ലാ മേഖലകളിലും നഗരസഭ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിലെത്തിച്ചത്.

Leave a Comment