കടലാമ കുഞ്ഞുങ്ങളെ കടലിൽ ഒഴുക്കി വിട്ട് കടലാമ സംരക്ഷണ സമിതി

Written by Taniniram1

Published on:

ചാവക്കാട് : എടക്കഴിയൂർ പഞ്ചവടി(Panchavadi) കടപ്പുറത്ത് 253 കടലാമ കുഞ്ഞുങ്ങളെ കടലിൽ ഒഴുക്കി വിട്ട് കടലാമ്മ സംരക്ഷണ സമിതി മാതൃകയായി. സാമൂഹ്യ വനവൽക്കരണത്തിന്റെ ഭാഗമായാണ് ഈ വർഷത്തെ ആദ്യ കടലാമ മുട്ടകൾ വിരിയിച്ച് പഞ്ചവടി കടപ്പുറത്ത് കടലിലേക്ക് ഒഴുക്കി വിട്ടത്. പഞ്ചവടി കടപ്പുറത്ത്(Kadappuram) നടന്ന ചടങ്ങ് പുന്നയൂർ പഞ്ചായത്ത് വാർഡ് അംഗം ഷമീം അഷറഫ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ എംപി അനിൽകുമാർ, റെയിഞ്ച് ഓഫീസർ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. കടലാമ്മ സംരക്ഷണ സമിതി അംഗങ്ങളായ അലി, അബ്ദുൾ ലത്തീഫ്, സലാം എന്നിവരുടെ നേതൃത്വത്തിലുള്ള ഹാച്ചറികളിൽ വിരിഞ കടലാമ കുഞ്ഞുങ്ങളെയാണ് പഞ്ചവടി കടലിൽ ഒഴുക്കിയത്.

Related News

Related News

Leave a Comment