തൃശൂർ : ശ്രീകുമാരൻ തമ്പിയുടെ പാട്ടിൽ ക്ലീഷേ പ്രയോഗങ്ങളെന്നും കമ്മിറ്റിക്ക് അംഗീകരിക്കാൻ തോന്നിയില്ലെന്നും കെ. സച്ചിദാനന്ദൻ. കേരള സാഹിത്യ അക്കാദമിക്കെതിരായ ശ്രീകുമാരൻ തമ്പിയുടെ വിമർശനത്തെ തുടർന്നാണ് സച്ചിദാനന്ദന്റെ പ്രതികരണം. തമ്പിയുടെ പാട്ട് കമ്മിറ്റി നിരാകരിച്ചതായി അദ്ദേഹം അറിയിച്ചു. ഹരിനാരായണന്റെ പാട്ടാണ് കമ്മിറ്റി അംഗീകരിച്ചത്. പാട്ടിന് ബിജിപാൽ സംഗീതം നൽകുമെന്നും സച്ചിദാനന്ദൻ പ്രതികരിച്ചു. കവികളും പ്രഗൽഭരും അടങ്ങുന്ന കമ്മിറ്റിയാണ് പാട്ട് തിരഞ്ഞെടുത്തത്. തമ്പിയുടെ പാട്ട് കമ്മിറ്റിയിൽ ഒരാൾക്കും അംഗീകരിക്കാൻ തോന്നിയില്ല. നിരാകരണ വിവരം സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ചെറിയ കാര്യങ്ങളെ വലിയ വിവാദങ്ങളാക്കി സമൂഹമാധ്യമങ്ങളിൽ മാറ്റുകയാണെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.
ശ്രീകുമാരൻ തമ്പിയുടെ പാട്ട് കമ്മിറ്റി നിരാകരിച്ചു – കെ. സച്ചിദാനന്ദൻ
Written by Taniniram1
Published on: