ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ലയിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെടുത്തി ഉപജില്ലാതല സോഷ്യൽ ഓഡിറ്റ് പൊതുസഭ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ഗവ എൽ പി സ്കൂളിൽ ചേർന്ന പരിപാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. എം സി നിഷ അധ്യക്ഷത വഹിച്ചു. ജില്ലാ നൂൺ ഫീഡിങ്ങ് സൂപ്പർ വൈസർ സി ആർ ഗംഗാദത്ത് മുഖ്യാതിഥിയായിരുന്നു. കില സോഷ്യൽ ഓഡിറ്റ് ഫെസിലിറ്റേറ്റർമാരായ ടി കെ രാമചന്ദ്രൻ, ബാബു കോടശ്ശേരി എന്നിവർ നേതൃത്വം നൽകി. ഇരിങ്ങാലക്കുട ഉപജില്ല നൂൺമീൽ ഓഫീസർ കെ എസ് മഹേഷ്‌കുമാർ സ്വാഗതവും ഗവ. എൽ പി സ്‌കൂൾ പ്രധാനാധ്യാപിക പി ബി അസീന നന്ദിയും പറഞ്ഞു. ഇരിങ്ങാലക്കുട ഉപജില്ലയിൽ സോഷ്യൽ ഓഡിറ്റിനായി തെരഞ്ഞെടുത്ത ഏഴ് സ്കൂളുകളിലെ പ്രധാനാധ്യാപകർ, നൂൺമീൽ ചാർജ്ജ് വഹിക്കുന്ന അധ്യാപകർ, പി ടി എ – എം പി ടി എ പ്രസിഡന്റുമാർ, പി ടി എ പ്രതിനിധികൾ, എഫ് സി ഐ പ്രതിനിധി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉച്ചഭക്ഷണ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി(School Lunch Scheme)- ഉപജില്ലാതല പൊതുസഭ സംഘടിപ്പിച്ചു

- Advertisement -