അർബൻ സർവീസ് ടീം ആരംഭിച്ചു

Written by Taniniram Desk

Published on:

കൊടുങ്ങല്ലൂർ നഗരസഭയിലെ കുടുംബശ്രീയുടെ നേതൃത്വത്തിൽ നഗരത്തിലെ ജനങ്ങളുടെ വിവിധ സേവനങ്ങൾക്കായി ക്വിക് സർവ്വീസ്(Quick Service) അർബൻ സർവീസ് ടീം (Urban Service Team)ആരംഭിച്ചു. ജനങ്ങൾക്ക് ആവശ്യമായ വിവിധ സേവനങ്ങൾ നൽകുന്നതിന് സ്ത്രീകൾക്ക് പരിശീലനം നൽകി പ്രൊഫഷണൽ ടീം അംഗങ്ങളെ കുടുംബശ്രീ നൽകും.

വീട്ടുപണി, പ്രസവ ശുശ്രൂഷ, രോഗി പരിചരണം , കാർ വാഷിംഗ് തുടങ്ങി ആവശ്യമായ വിവിധ സേവനങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നതിന് താല്പര്യമുള്ള സ്ത്രീകൾക്ക് പരിശീലനം നൽകുകയും അങ്ങനെയുള്ള ലേബർ മാരെ ആവശ്യപ്പെടുന്ന മുറയ്ക്ക് നൽകുകയും ചെയ്യുന്ന ഒരു ലേബർ ബാങ്ക് സംഘടിപ്പിക്കുകയാണ് ലക്ഷ്യം. ഫോൺ ചെയ്ത് ആവശ്യപ്പെടുന്ന മുറയ്ക്ക് സേവനങ്ങൾ ലഭ്യമാക്കുകയാണ് ക്വിക്ക് സർവ്വീസ് പദ്ധതി നഗരസഭ ചെയർപേഴ്സൺ ടി കെ ഗീത ഉദ്ഘാടനം ചെയ്തു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലത ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലത ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വി. എസ്. ദിനല്‍, മുൻ ചെയർമാൻ കെ ആർ ജൈത്രൻ, സെക്രട്ടറി എൻ.കെ. വൃജ, സി ഡി എസ് ചെയർപേഴ്സൻ മാരായ ശ്രീദേവി തിലകൻ , ശാലിനി , നഗരഉപജീവന മിഷൻ മാനേജർ ശാരിക എന്നിവർ പ്രസംഗിച്ചു.

Leave a Comment