പൂരം അലങ്കോലം : എ സി പി ക്കെതിരായ നടപടി പുനപരിശോധിക്കണമെന്ന്

Written by Taniniram1

Published on:

തൃശൂര്‍ (THRISSUR): പൂരം(POORAM) അലങ്കോലപ്പെടുത്തിയ സംഭവത്തിലുണ്ടായ നടപടിയില്‍ പോലീസില്‍ അമര്‍ഷം. എ.സി.പി. സുദര്‍ശനെതിരായ നടപടി പുനപ്പരിശോധിക്കണമെന്നാണ് സേനയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. കമ്മിഷണര്‍ അനാവശ്യ ഇടപെടല്‍ നടത്തിയപ്പോള്‍ ഇരയായത് എ.സി.പിയാണെന്നാണ് പോലീസിലെ ഒരു വിഭാഗം പറയുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ച എ.സി.പിക്കെതിരായ നടപടി മനോവീര്യം തകര്‍ക്കുന്നതാണെന്നും പറയുന്നു. എ.സി.പി. സുദര്‍ശനെതിരായ നടപടി അനാവശ്യമെന്ന് ദേവസ്വം ഭാരവാഹികളും സൂചിപ്പിച്ചു.
അതേസമയം പൂരം(POORAM) അലങ്കോലമായതില്‍ കമ്മിഷണര്‍ അടക്കം പോലീസില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് വ്യക്തമാക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കി. സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ലോ ആന്‍ഡ് ഓര്‍ഡര്‍ കൈകാര്യം ചെയ്ത് പരിചയമില്ല. തൃശൂര്‍ പൂരം പോലെ ഉല്‍സവത്തിന്റെ പ്രാധാന്യം അറിയാത്തതാണ് പ്രധാന പ്രശ്‌നം. കഴിഞ്ഞ വര്‍ഷത്തെ പൂരത്തിലും സമാന സംഭവമുണ്ടായി. ഉത്തരവാദപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ആവശ്യമായ വിവരങ്ങള്‍ കമ്മിഷണറെ ധരിപ്പിക്കാത്തതും പ്രശ്‌നത്തിന് കാരണമായെന്ന് പോലീസുകാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. കമ്മിഷണറുടെ പ്രവൃത്തിമൂലം തങ്ങളടക്കം പഴി കേള്‍ക്കുകയാണെന്ന പരാതി പോലീസുകാര്‍ക്കുണ്ട്.

Related News

Related News

Leave a Comment