ഇരിങ്ങാലക്കുട : കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റായി പി കെ ഭാസി ചുമതലയേറ്റു. കരുവന്നൂർ (Karuvannur) പ്രിയദർശിനി ഹാളിൽ നടന്ന പ്രവർത്തക കൺവെൻഷനിൽ മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടനാണ് ചുമതല കൈമാറിയത്. ഡിസിസി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഡിസിസി സെക്രട്ടറി അഡ്വ. സതീഷ് വിമലൻ മുഖ്യാതിഥിയായ യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, നഗരസഭ ചെയർപേഴ്സൻ സുജ സഞ്ജീവ്കുമാർ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ശരത് ദാസ്, മഹിളാ കോൺഗ്രസ്സ് ജില്ല സെക്രട്ടറി സിന്ധു അജയൻ, മണ്ഡലം ഭാരവാഹികളായ എം എസ് സന്തോഷ്, രജീന്ദ്രൻ പുല്ലാനി, എന്നിവർ ആശംസകൾ നേർന്നു.
കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റായി പി കെ ഭാസി ചുമതലയേറ്റു
- Advertisement -


