പട്ടിക്കാട് (Pattikkad) : തൃശ്ശൂർ ഭാഗത്തേക്കുള്ള സ്വകാര്യ ബസ്സുകൾ രാവിലെയും വൈകീട്ടും ടി കെ ആർ ബസ്റ്റാൻഡിൽ കയറുന്നില്ലെന്ന പരാതിയുമായ് നാട്ടുകാർ. അതിനാൽ വിദ്യാർത്ഥികളും ആശുപത്രികൾ, വില്ലേജ് ഓഫീസ്, പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാരും കാൽനടയായോ ഓട്ടോ വിളിച്ചോ ഹൈവേ ബസ്റ്റോപ്പിലേക്ക് പോകേണ്ട അവസ്ഥയാണ്. ശക്തൻ സ്റ്റാൻഡിലേക്ക് പോകുന്ന ബസ്സുകൾ പലപ്പോഴും കിഴക്കേ കോട്ട വഴി തിരിഞ്ഞാണ് പോകുന്നത്. ഇതും യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. സ്വകാര്യബസ്സുകൾ അനുവദിച്ച റൂട്ടിൽ കൃത്യമായി സർവീസ് നടത്തുന്നില്ലെന്ന് വ്യാപകമായ പരാതികൾ ഉയരുന്നുണ്ട്. അധികൃതർ ബസ്സ് ഉടമകളുമായി ചർച്ചകൾ നടത്തുമ്പോൾ താൽക്കാലികമായി പരിഹാരം കാണുന്നുണ്ടെങ്കിലും വീണ്ടും ഇത് തുടർന്നു കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ആവശ്യമായ നടപടികൾ അധികൃതർ കൈക്കൊള്ളണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
ബസ്സുകൾ സ്റ്റാൻഡിൽ എത്തുന്നില്ലെന്ന പരാതിയുമായ് യാത്രക്കാർ

- Advertisement -