പഞ്ചായത്ത് പ്രസിഡന്റിന്റെ കാർ അപകടത്തിൽപ്പെട്ടു

Written by Taniniram1

Published on:

പുതുക്കാട് : പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ പുതുക്കാട് സെന്ററിന് സമീപത്തായിരുന്നു അപകടം. തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി കാറിനെ മറികടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജും ഡ്രൈവറും മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കാറിന്റെ ഒരു വശത്ത് കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായി.

See also  തൃശ്ശൂരില്‍ എക്സെെസിന്‍റെ വന്‍ കഞ്ചാവ് വേട്ട

Related News

Related News

Leave a Comment