Friday, April 4, 2025

കെ എം സീതി സാഹിബിനെ സ്വാതന്ത്ര്യ സമരസേനാനിയായി പ്രഖ്യാപിക്കണം: സീതി സാഹിബ് വിചാരവേദി

Must read

- Advertisement -

ഇരിങ്ങാലക്കുട : ഇന്നത്തെ കേരളത്തിന്റെ പൂർവ്വ രൂപങ്ങളായിരുന്ന തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും സ്വാതന്ത്ര്യ സമരതൃഷ്ണ ഉദ്ദീപിപ്പിക്കുവാൻ അത്യാധ്വാനം ചെയ്ത സീതി സാഹിബിനെ(Seethi Sahib) ഔദ്യോഗികമായി സ്വാതന്ത്ര്യ സമര സേനാനിയായി പ്രഖ്യാപിക്കണമെന്ന് സീതി സാഹിബ് വിചാര വേദി സംസ്ഥാന തല കുടുംബ സംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തിലെ തിങ്ങുന്ന അധ്യായമായ 1929ലെ ലാഹോർ കോൺഗ്രസ്(Lahore Congress) സമ്മേളനത്തിൽ കൊച്ചി സംസ്ഥാനത്ത് നിന്ന് എബി സേലത്തിന് പുറമെ പങ്കെടുത്ത ഏക വ്യക്തി സീതി സാഹിബ് ആയിരുന്നു.

1925ൽ മഹാത്മാഗാന്ധിയുടെ തിരുവനന്തപുരം സന്ദർശന വേളയിൽ മഹാത്മജിയുടെ പ്രസംഗം അതിന്റെ ചാരുത ചോർന്നു പോകാതെ അതിമനോഹരമായി പരിഭാഷപ്പെടുത്തി കേരളത്തിലെ ജനഹൃദയങ്ങളിൽ സ്വാതന്ത്ര്യ സമര തൃഷ്ണയുണ്ടാക്കിയവരിൽ പ്രമുഖനായിരുന്നു സീതി സാഹിബ്.

കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ അണിനിരന്ന സീതിസാഹിബ് വിചാരവേദി കുടുംബസംഗമം കെ എം സീതി സാഹിബിന്റെ പൗത്രനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ പി എ സീതി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം സെയ്തലവി അധ്യക്ഷത വഹിച്ചു.

പ്രഗത്ഭ വാഗ്മിയും പണ്ഡിതനുമായ ബഷീർ വാഴക്കാട് ആമുഖഭാഷണവും, കോട്ടയം ജില്ലാ മുസ്ലിംലീഗ് ഉപാധ്യക്ഷനും വാഗ്മിയുമായ അബ്‌ദുൽ കരീം മുസ്ലിയാർ കാഞ്ഞിരപ്പള്ളി മുഖ്യപ്രഭാഷണവും നടത്തി.

മദീന കെ എം സി സി മുൻ അധ്യക്ഷൻ ഹുസൈൻ ചോലക്കുഴി, ഇന്ത്യൻ യൂണിയൻ ദളിത് ലീഗ് ഉപാധ്യക്ഷൻ സുധാകരൻ കുന്നത്തൂർ, കൊല്ലം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിശരീഫ് ചന്ദനത്തോപ്പ്, ഡോ മുഹമ്മദ് സാഹിബ് കരിമ്പുഴ, ഗാനരചയിതാവ് മംഗലശ്ശേരി മുഹമ്മദ് മാസ്റ്റർ, ഈരാറ്റുപേട്ട ഐഡിയൽ പബ്ലിക് ലൈബ്രറി കൺവീനറും യുവ വാഗ്മിയുമായ പി എം മുഹ്സിൻ ഈരാറ്റുപേട്ട, വനിതാ ലീഗ് സംസ്ഥാന ഉപാധ്യക്ഷ സഫിയ, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി ഷീന പടിഞ്ഞാറ്റക്കര, റഫീഖ് മുക്കാട്ടിൽ, സജിന പിരിഷത്തിൽ, മുസ്‌തഫ മഞ്ചേശ്വരം, ജമീല ഇസ്മയിൽ, ഷബീർ തോട്ടക്കര, സി എച്ച് സുബൈർ, യൂസഫ് പടിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

വിചാരവേദി കുടുംബാംഗങ്ങളുടെ ഹൃദ്യമായ പരിചയപ്പെടലും മംഗലശ്ശേരി മുഹമ്മദ് മാസ്റ്ററും മഞ്ചേശ്വരം മുസ്തഫയും ചിട്ടപ്പെടുത്തിയ ഗാനങ്ങളുടെ പ്രകാശനവും ശ്രദ്ധേയമായി.

See also  കുന്നംകുളത്തെ ഇനി മലിനമാക്കിയാൽ പിടിവീഴും!!!
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article