- Advertisement -
കാഞ്ഞാണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. രണ്ട് പേർക്ക് പരിക്കേറ്റു. കണ്ടശ്ശാങ്കടവ് സ്വദേശി ചുങ്കത്ത് വള്ളിയിൽ ജിനോ ജോൺസൻ (23) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെ കാഞ്ഞാണി മൂന്നും കൂടിയ സെന്ററിൽ അപകടം. ജിനോയും സുഹൃത്ത് പൂവ്വത്തിങ്കൽ അഗസ്റ്റിൻ ജോണിയും (24) സഞ്ചരിച്ചിരുന്ന ബൈക്കും എതിർദിശയിൽ വന്നിരുന്ന താനാപാടത്ത് വിജീഷ് (41) എന്നയാളുടെ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അഗസ്റ്റിനും വിജീഷിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ജിനോ ജോൺസൻ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.