ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് തലത്തിൽ “ചരിത്രാന്വേഷണ യാത്രകൾ ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ആനന്ദപുരം ജി യു പി സ്‌കൂളിൽ സംഘടിപ്പിച്ച സെമിനാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കൃഷിയുമായി ബന്ധപ്പെട്ട പ്രാദേശിക ചരിത്ര പ്രോജക്ടുകൾ അവതരിപ്പിച്ച് ഹയർസെക്കന്ററി വിഭാഗത്തിൽ ആനന്ദപുരം ശ്രീകൃഷ്‌ണ സ്‌കൂൾ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിലും ശ്രീകൃഷ്ണ സ്കൂൾ തന്നെയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. യു പി വിഭാഗത്തിൽ ആനന്ദപുരം ജി യു പി എസ് ഒന്നാംസ്ഥാനം കരസ്ഥമാക്കി. സമാപന സമ്മേളനം മുരിയാട് ആരോഗ്യ സാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ ഉദ്ഘാടനം ചെയ്തു. വിജയികളായവർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കൃഷി ഓഫീസർ അഞ്ചു ബി രാജ്, ബി പി സി ട്രെയിനർ സോണിയ എന്നിവർ ആശംസകൾ പറഞ്ഞു. സ്‌കൂൾ ഹെഡ്‌മിസ്ട്രസ് സ്വാഗതവും അധ്യാപിക ഇന്ദു നന്ദിയും പറഞ്ഞു