ഇരിങ്ങാലക്കുട : പടിയൂർ ഗ്രാമ പഞ്ചായത്തിൽ പടിയൂർ പൂമംഗലം വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന പടിയൂർ വലിയ മേനോൻ കോളിൽ നടീൽ ഉൽസവം ഉന്നത വിദ്യഭ്യാസ സാമൂഹ്യ നീതിവകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്‌ഘാടനം ചെയ്തു. 28 വർഷമായി തരിശായി കിടന്നിരുന്ന 30 ഏക്കർ കൃഷിയിടം ഭൂവുടമകളുടെ കൂട്ടായ്മക്ക് ആവശ്യമായ പിൻത്തുണ മന്ത്രി വാഗ്ദാനത്തിലൂടെ നടപ്പിലാക്കി. ജില്ലാപഞ്ചായത്തിന്റെ 20എച്ച് പി മോട്ടോർ, 15 ലക്ഷം രൂപ ചിലവിൽ പറക്കുഴി എന്നിവ നടപ്പിലാക്കാനുള്ള നടപടി പൂർത്തീകരിച്ചു. കാർഷിക മേഖലക്ക് സർക്കാർ നൽകുന്ന പരിഗണനയാണ് കൃഷി ഉപേക്ഷിച്ച കർഷകരെ വീണ്ടും കൃഷിയിടത്തിലേക്ക് തിരിച്ചെത്തിച്ചത്. ഇരിങ്ങാലക്കുടയുടെ കാർഷിക സംസ്കൃതി വീണ്ടെടുക്കാനുള്ള പരിശ്രമങ്ങൾക്ക് താങ്ങായി നിൽക്കുന്ന “പച്ചക്കുട “യുടെ എല്ലാ സഹായവും മന്ത്രി വാഗ്ദാനം ചെയ്തു. പടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ലത അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവീസ് മാസ്റ്റർ, പൂമംഗലം പഞ്ചാത്ത് പ്രസിഡണ്ട് കെ എസ് തമ്പി, വൈസ് പ്രസിഡണ്ട് കെ വി സുകുമാരൻ വാർഡ് മെമ്പർമാർ, കൃഷിഭവൻ ഓഫീസർമാർ, കൃഷിയെ പരിചയപ്പെടാൻ എത്തിയ സെന്റ് സെബാസ്റ്റ്യൻ സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.കോൾപടവ് കമ്മറ്റി സെക്രട്ടറി പി രാധാകൃഷണൻ സ്വാഗതവും പ്രസിഡണ്ട് പി കെ നന്ദികേശൻ നന്ദിയും
പറഞ്ഞു.
പടിയൂരിൽ ‘ പച്ചക്കുട’ ഹരിത സമൃദ്ധി നിറയ്ക്കും

- Advertisement -
- Advertisement -