ഗുരുവായൂർ ദേവസ്വം: രണ്ടാമൂഴത്തിൽ ഡോ. വി. കെ. വിജയൻ

Written by Taniniram1

Published on:

ഗുരുവായൂർ : ഗുരുവായൂർ (GURUVAYUR)ദേവസ്വത്തിന്റെ 16-മത് ചെയർമാനായി ഡോ: വി.കെ.വിജയൻ ചുമതലയേറ്റു. ഇത് തുടർച്ചായ രണ്ടാം തവണയാണ് അദ്ദേഹം ചെയർമാനാകുന്നത്. ഡോ.വി.കെ.വിജയൻ, ചെങ്ങറ സുരേന്ദ്രൻ എന്നിവരുടെ കാലാവധി കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. തുടർന്ന് ഡോ: വി.കെ.വിജയൻ, കെ.പി.വിശ്വനാഥൻ എന്നിവരെ ദേവസ്വം ഭരണസമിതി അംഗങ്ങളായി സർക്കാർ കഴിഞ്ഞദിവസം നാമനിർദ്ദേശം ചെയ്‌തിരുന്നു. ഇരുവരുടെയും സത്യപ്രതിജ്ഞ ചടങ്ങിന് ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ അധ്യക്ഷനായി. ഗുരുവായൂർക്ഷേത്രം തന്ത്രി. പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ചടങ്ങിൽ ഭദ്രദീപം തെളിയിച്ചു. മേൽപുത്തൂർ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം കമ്മീഷണർ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ദേവസ്വം കോൺഫറൻസ് ഹാളിൽ ദേവസ്വം ഭരണസമിതി യോഗം കമ്മീഷണറുടെ സാന്നിധ്യത്തിൽ ചേർന്നു. ദേവസ്വം ചെയർമാനായി ചുമതലയേറ്റ ഡോ.വി.കെ.വിജയൻ തൃശൂർ കേരളവർമ്മ കോളേജിലെ റിട്ട. സംസ്കൃതം പ്രൊഫസറാണ്. പുതിയ ദേവസ്വം ഭരണസമിതി അംഗമായി ചുമതലയേറ്റ കെ.പി.വിശ്വനാഥൻ പറവൂർ മൂത്തകുന്നം സ്വദേശിയാണ്. സി പി.ഐ പറവൂർ മണ്ഡലം സെക്രട്ടറിയാണ്.

Leave a Comment