- Advertisement -
ഗുരുവായൂർ: ഗുരുവായൂരപ്പന് ഞായറും തിങ്കളും ബിംബ ശുദ്ധിച്ചടങ്ങുകൾ നടക്കും. ഞായറാഴ്ച വൈകീട്ട് ദീപാരാധനയ്ക്കു ശേഷം ചടങ്ങ് തുടങ്ങിയാൽ രാത്രി അത്താഴപ്പൂജ കഴിഞ്ഞ് നട തുറക്കുന്നതുവരെ നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനമുണ്ടാകില്ല. നാലമ്പലത്തിനു പുറത്തുനിന്ന് തൊഴാം. തിങ്കളാഴ്ച രാവിലെ ശുദ്ധികലശവും ഉച്ചപ്പൂജയ്ക്ക് 25 കലശവും ഗുരുവായൂരപ്പന് അഭിഷേകം ചെയ്യും.