കാപ്പ ചുമത്തി നാട് കടത്തിയ പ്രതി നാട്ടിലെത്തി: അറസ്റ്റ് ചെയ്ത്അകത്താക്കി പോലീസ്

Written by Taniniram

Published on:

കാപ്പ ചുമത്തി നാടുകടത്തിയ പ്രതി വീണ്ടും എത്തി. സ്ഥിരം കുറ്റവാളിയായ ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി ഏറാക്കല്‍ സൂരജിനെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

പതിനെട്ടോളം കേസുകളില്‍ പ്രതിയായ ഇയാളെ ഏപ്രില്‍ 30 നാണ് തൃശൂര്‍ റേഞ്ച് ഡിഐജി, ഒരു വര്‍ഷത്തേക്ക് തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കി നാടുകടത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം നിയമം ലംഘിച്ച് ഇയാള്‍ ജില്ലയില്‍ പ്രവേശിച്ചുവെന്ന വിവരം ലഭിച്ചതിനെതുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ തൃശൂര്‍
മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. കയ്പമംഗലം ഇന്‍സ്‌പെക്ടര്‍ എം. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

See also  യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് തൊഴിൽ വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്: ഇരിങ്ങാലക്കുടയിൽ യുവതിക്കെതിരെ പരാതി

Related News

Related News

Leave a Comment