- Advertisement -
വേലൂർ : വേലൂർ വെങ്ങിലശ്ശേരിയിൽ ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. നെല്ലിക്കൽ ബാബു, ഷീന ദമ്പതികളുടെ മകൾ നന്ദന(18)യാണ് മരിച്ചത്. ജനുവരി 24-ന് ശക്തമായ തലവേദനയെ തുടർന്ന് തൃശൂർ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തലച്ചോറിൽ ഞെരമ്പ് പൊട്ടിയ നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് കോമയിലായ നന്ദനയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു. സംസ്‌കാരം ചെറുതിരുത്തിയിൽ നടത്തി. നവ്യ ചേച്ചിയാണ്