- Advertisement -
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സ്വാശ്രയ കൊമേഴ്‌സ് (ഫിനാൻസ്) വിഭാഗം മികച്ച അവസാന വർഷ ബിരുദ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കുള്ള പുരസ്കാര സമർപ്പണ ചടങ്ങായ “ലോറന്റ് 2024” പുരസ്കാരം വിതരണം ചെയ്തു. മികച്ച വിദ്യാർത്ഥിയായി വിഷ്‌ണുദത്തൻ കെ, മികച്ച വിദ്യാർത്ഥിനിയായി റിയ ആന്റണി എന്നിവരെ തിരഞ്ഞെടുത്തു. അഭിഷേക് അന്തിക്കാട്, പ്രകാശൻ, ജുഹൈന പി എം എന്നിവർ രണ്ടാം സ്ഥാനവും, രാഹുൽ എൻ എ, റിൻഷ രാധാകൃഷ്ണൻ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുരസ്കാര ചടങ്ങിൽ ക്രൈസ്റ്റ് കോളേജ് സ്വാശ്രയ വിഭാഗം കോർഡിനേറ്ററായ ഡോ. ടി വിവേകാനന്ദൻ, കൊമേഴ്സ് വിഭാഗം മേധാവി അസോസിയേറ്റ് പ്രൊഫ. കെ ജെ ജോസഫ്, അസോസിയേറ്റ് പ്രൊഫ ഡോ. പി എൽ ജോർജ്, സ്റ്റാഫ് കോർഡിനേറ്റേഴ്സായ അസിസ്റ്റന്റ് പ്രൊഫ എ ഒ ഷൈനി, അസിസ്റ്റന്റ് പ്രൊഫ. സ്വാതി വി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.