തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ കാർ തലകീഴായ് മറിഞ്ഞു

Written by Taniniram1

Published on:

തൃശ്ശൂര്‍ : തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ കാർ തലകീഴായ് മറിഞ്ഞ് യുവതിക്ക് പരിക്ക്. കാറിലുണ്ടായിരുന്ന ചേറൂർ സ്വദേശി 24 വയസ്സുള്ള അനഘയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വടക്കാഞ്ചേരി ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് വന്നിരുന്ന കാറാണ് നിയന്ത്രണം തെറ്റി അപകടത്തില്‍ പെട്ടത്. പരിക്കേറ്റ അനഘയെ വടക്കാഞ്ചേരി ആക്സ് ആംബുലൻസ് പ്രവർത്തകര്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Comment