ബിനി ടൂറിസ്റ്റ് ഹോം വിവാദത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്കെതിരെ ഓംബുഡ്‌സ്മാന്‍

Written by Taniniram1

Updated on:

Taniniram Exclusive

ബിനി ടൂറിസ്റ്റ് ഹോം വിവാദത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ (Thrissur Corporation) സെക്രട്ടറിക്കെതിരെ ചോദ്യശരങ്ങളുമായി ഓംബുഡ്സ്മാന്‍. കേസ് ഇന്ന് വിചാരണക്കെടുത്തപ്പോഴായിരുന്നു ഒംബുട്സ്മാന്‍ സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.കോര്‍പറേഷന് വേണ്ടി കൗണ്‍സില്‍ സെക്രട്ടറി സുര്‍ജിത് ഹാജരായി. ഓംബുഡ്സ്മാന്റെ ഉത്തരവ് ക്യാന്‍സല്‍ ചെയ്യാന്‍ സെക്രട്ടറി ഹൈക്കോടതിയില്‍ പോയത് കൗണ്‍സില്‍ തീരുമാനിച്ചിട്ടാണോ എന്നു ഒമ്പുസ്മാന്‍ ചോദിച്ചു. കൗണ്‍സില്‍ തീരുമാനമില്ലാതെയാണ് സെക്രട്ടറി ഓംബുഡ്സ്മാനെതിരെ കേസ്സിന് പോയതെന്ന് സുര്‍ജിത് പറഞ്ഞു.

മേയറുടെ മുന്‍കൂര്‍ അനുമതി ഉണ്ടെന്നും സുര്‍ജിത് പറഞ്ഞു. മേയര്‍ക്ക് അതിനുള്ള അധികാരമില്ലെന്നും അധികാരം കൗണ്‍സിലിനു മാത്രമേ ഉള്ളുവെന്നും ഓംബുഡ്‌സ്മാന്‍ പറഞ്ഞു. സെക്രട്ടറിയുടെ നടപടി അധികാരദുര്‍വിനിയോഗവും ധനദുര്‍വിനിയോഗവുമാണെന്നും ഓംബുഡ്‌സ്മാന്‍ പറഞ്ഞു. ഈ കാരണങ്ങളാല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അത് ബോധിപ്പിക്കാന്‍ സെക്രട്ടറിക്കു നിര്‍ദ്ദേശം കൊടുത്തു. കേസ് ഈ മാസം 27 ലേക്ക് മാറ്റി. കോര്‍പറേഷന്റെ ഭാഗത്തുള്ള കള്ളക്കളികള്‍ അഡ്വക്കേറ്റ് പ്രമോദ് വിശദീകരിച്ചു പറഞ്ഞു. പുതിയ ജോയിന്റ് ഡയറക്ടറും കറക്കു കമ്പനിയുടെ ഭാഗമാണെന്ന് സെക്രട്ടറിക്കെതിരെ ഓംബുഡ്‌സ്ന്‍ണെന്ന് അഡ്വക്കേറ്റ് പ്രമോദ് വാദിച്ചു. ബിനി ടൂറിസ്റ്റ് ഹോം പുതുക്കിപണിയുന്നതിന് കരാര്‍ കൊടുത്തതിലാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി കേസില്‍ കുടുങ്ങിയത്. കരാര്‍ കൊടുത്തതിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സിലില്‍ പ്രതിഷേധവും പരാതിയും ഉന്നയിച്ചിരുന്നു.

Leave a Comment