- Advertisement -
തൃശ്ശൂർ : ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ വോട്ട് വണ്ടി വന്നു. 13 നിയോജക മണ്ഡലത്തിൽ വോട്ട് വണ്ടി പ്രചാരണം ഉണ്ടായിരിക്കും. വോട്ട് ചേർക്കൽ, തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുക എന്നിവയാണ് വോട്ട് വണ്ടി ലക്ഷ്യം വയ്ക്കുന്നത്. സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കൽ, 2024ന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്ന ചടങ്ങ്, വോട്ട് വണ്ടിയുടെ ജില്ലാതല ഉദ്ഘാടനം എന്നിവ കളക്ടറേറ്റിൽ നടന്നു. വോട്ട് വണ്ടിയുടെ ഉദ്ഘാടനം എഡിഎം കെ മുരളി നിർവഹിച്ചു. ദേശീയ സമ്മതിദായകദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ജനാധിപത്യത്തിന്റെ മതില്‍ ‘ എന്ന വിഷയത്തില്‍ ചുമര്‍ച്ചിത്രരചനാ മത്സരവും കലക്ട്രേറ്റ് ഔഷധ ഉദ്യാനത്തിൽ നടന്നു.