ഓവര്‍സിയര്‍ നിയമനം

Written by Taniniram1

Published on:

സമഗ്രശിക്ഷ കേരളം തൃശ്ശൂര്‍ ജില്ലാ പ്രോജക്ട് ഓഫീസില്‍ ഓവര്‍സിയര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ബി ടെക്/ ബി ഇ സിവില്‍ എഞ്ചിനീയറിങ്ങും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 9 ന് വൈകീട്ട് 5 നകം എസ്.എസ്.കെ ജില്ലാ ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയം, സമഗ്രശിക്ഷ കേരള, തൃശ്ശൂര്‍ ഗവ. മോഡല്‍ ബോയ്‌സ് ഹൈസ്‌കൂള്‍ കോമ്പൗണ്ട്, പാലസ് റോഡ്, തൃശ്ശൂര്‍, പിന്‍ 680020. ഫോണ്‍: 0487 2323841.

See also  സ്ഥാനാര്‍ഥികളുമായുള്ള നേര്‍ക്കാഴ്ച: സുനില്‍കുമാറും മുരളീധരനും പങ്കെടുത്തു സുരേഷ് ഗോപി എത്തിയില്ല

Related News

Related News

Leave a Comment