Wednesday, May 21, 2025

മന്ദലംകുന്ന് തോട്ടില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Must read

- Advertisement -

മന്ദലംകുന്ന് വെട്ടിപ്പുഴ മുക്കണ്ടത്ത് കുഴി തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തെക്കേ പുന്നയൂര്‍ പരേതനായ കളരിക്കല്‍ 44 വയസ്സുള്ള അനീഷ് കുമാറാണ് മരിച്ചത് . ഇന്ന് രാവിലെ തോടിനടുത്ത് കല്‍വര്‍ട്ടിന് മുകളിലായി ഇയാളുടെ ബൈക്ക്, ചെരിപ്പ്, ഹെല്‍മറ്റ് എന്നിവ കണ്ടതോടെയാണ് നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചത് .
പോലീസ് സ്ഥലത്തെത്തി ഗുരുവായൂര്‍ ഫയര്‍ഫോഴ്‌സ് വിവരമറിയിച്ചു. ഇതോടെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തോട്ടില്‍ തിരച്ചില്‍ ആരംഭിച്ചു . തുടര്‍ന്ന് 11.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത് .
പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ചാവക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

See also  കോൺഗ്രസ് ഓഫീസിലെ ആക്രമണം; ഡിസിസി സെക്രട്ടറിമാരുടെ ആസൂത്രണം എന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article