Saturday, April 5, 2025

തൃശ്ശൂരിൽ ആക്രി കച്ചവട സ്ഥാപനത്തിന് തീ പിടിച്ചു

Must read

- Advertisement -

തൃശ്ശൂർ : തൃശ്ശൂർ ദിവാന്‍ജി മൂലയിൽ പട്ടാമ്പി സ്വദേശി സെയ്താലി വാടകകയ്ക്ക് എടുത്ത് നടത്തുന്ന ആക്രി കച്ചവട സ്ഥാപനത്തിനാണ് തീ പിടിച്ചത്. രാവിലെ 10.45 ന് പറമ്പില്‍ കൂട്ടിയിട്ടിരുന്ന ആക്രി സാധനങ്ങള്‍ക്കാണ് ആദ്യം തീ പിടിച്ചത്. തീ പടര്‍ന്നതോടെ ഒരു പെട്ടി ഓട്ടോ പൂര്‍ണ്ണമായും ഒരെണ്ണം ഭാഗിമായും കത്തിനശിച്ചു. മാത്രമല്ല നിരവധി ആക്രി സാധനങ്ങളും തള്ളുവണ്ടികളും കത്തി നശിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ സ്റ്റേഷനിലെ 2 യൂണിറ്റ് ഫയര്‍ഫോഴ്സെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തമിഴ്നാട് സ്വദേശികളായ ജീവനക്കാര്‍ പൊങ്കല്‍ ഉത്സവത്തിന് നാട്ടില്‍ പോയതിനാല്‍ സംഭവ സമയത്ത് സ്ഥാപനത്തില്‍ ആരും ഉണ്ടായിരുന്നില്ല. സമീപത്ത് നിരവധി വാഹന വര്‍ക്ക് ഷോപ്പുകളും, സ്ഥാപനങ്ങളും വീടുകളും ഉണ്ടായിരുന്നു, ഇവിടേക്ക് തീ പടരാതെ നിയന്ത്രവിധേയമാക്കാന്‍ ഫയര്‍ഫോഴ്സിന് കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീ പിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.

See also  കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടു കടത്തി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article