Thursday, April 3, 2025

വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ ജെ. എസ് സിദ്ധാർഥൻ നേരിട്ടത് സമാനതകളില്ലാത്ത അതിക്രൂര പീഡനം എന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്

Must read

- Advertisement -

ഏകദേശം 2.. 3 ദിവസത്തോളം കൊടിയ പീഡനം ആണ് സിദ്ധാർഥൻ (Sidharthan’s Death) അനുഭവിക്കേണ്ടി വന്നത്. അടിയന്തരാവസ്ഥയുടെ ഭീകരതയ്ക്ക് പ്രതീകമായ രാജൻ കേസ് (Rajan Case) ഓർമ്മിപ്പിക്കുന്ന രീതിയിൽ ഉള്ള മർദ്ദന മുറകൾ ആണ് റിപ്പോർട്ടിൽ പ്രതിധ്വനിക്കുന്നത്.

കഴുത്തിൻ്റെ മുകൾ ഭാഗത്ത് മുൻവശത്ത് നിന്നും , വശങ്ങളിലേക്ക് 19 സെൻ്റിമീറ്ററോളവും, തൈറോയ്ഡ് തരുണാസ്ഥിക്ക് മുകളിൽ താടി ഭാഗത്ത് നിന്നും 6 സെൻ്റിമീറ്റർ താഴെ എന്നിവിടങ്ങളിൽ മർദ്ദന പാടുകളും, താടി എല്ലുകൾക്ക് സമീപവും കഴുത്തിന് പരിസരത്തും ആയി രക്തം പടർന്നു കാണപ്പെട്ടു.

മസിലുകൾ ഒന്നാകെ മർദ്ധിക്കപ്പെട്ടും, തോളിൽ ആഴത്തിൽ ഉള്ള മുറിവുകളും, ക്ഷതവും കാണപ്പെട്ടു. നെഞ്ചിൻ്റെ മുൻവശത്ത് ഇടതുവശത്ത് കോളർ ബോണിന് മുകളിൽ 6 സെൻ്റീമീറ്റർ പുറം മുതൽ മധ്യരേഖ വരെ നീലകലർന്ന പാടുകൾ ,നെഞ്ചിൻ്റെ മുൻവശത്ത് വലതുഭാഗത്ത് 5 സെൻ്റീമീറ്റർ പുറം മുതൽ മധ്യരേഖ വരെയും, കോളർ ബോണിന് 10 സെൻ്റീമീറ്റർ താഴെ വരെയും മർദ്ദന ഉരചിൽ പാടുകൾ ഉണ്ടായിരുന്നു.

തോളിനു താഴെയും പുറം മുതൽ മധ്യരേഖ വരെ നെഞ്ചിൻ്റെ പിൻഭാഗത്ത് ഇടതുവശത്തുള്ള ഒരു ഭാഗത്ത് നിരവധി ഉരച്ചിലുകൾ, (കറുത്ത ചുണങ്ങു കൊണ്ട് മൂടിയിരിക്കുന്നു).കഴുത്തിൻ്റെ അടിവശത്ത് താഴെയായി 5 സെൻ്റീമീറ്റർ നടുവിൽ നെഞ്ചിൻ്റെ പിൻഭാഗത്ത് 2 മുതൽ 8 സെൻ്റീമീറ്റർ വരെ നീളമുള്ള ഒന്നിലധികം ഉരച്ചിലുകൾ (തവിട്ട് കലർന്ന കറുത്ത ചുണങ്ങു കൊണ്ട് മൂടിയിരിക്കുന്നു).

രണ്ട് മൂന്ന് ദിവസം ഇരുമ്പ്, തടി പോലെ ഉള്ള ഉൾപ്പെടെ ഉപയോഗിച്ച് ഒന്നിലധികം മൂർച്ചയുള്ള പരിക്കുകൾ ഏറ്റിരുന്നു, മൂർച്ചയുള്ള ഉപകരണം കൊണ്ടുള്ള അടിയിൽ ഉപരിതല ടിഷ്യൂവിന് പരിക്കേറ്റിരുന്നു.

അടിവയറ്റിൻ്റെ മുൻഭാഗത്ത് ഇടതുവശത്ത് 5x5x2 സെൻ്റീമീറ്റർ നീലകലർന്ന ചുവപ്പ്, അത് ഉള്ളിലേക്ക് മധ്യരേഖയിൽ വരെ ആന്തരിക വ്യാപ്തിയും , തോളിന് താഴെ 20 സെ.മീ വരെ മുകളിലേക്കും അതിൻ്റെ വ്യാപ്തി ഉണ്ടായിരുന്നു. അബ്‌ഡോമിനിസ് പേശികൾക്ക് താഴെ നീലകലർന്ന ചുവപ്പുനിറം കാണപ്പെട്ടു.

നെഞ്ചിലും, തോളിലും, അടിവയറിലും ആയി കല്ലിച്ച 13 ഓളം മുറിവുകൾ ഉണ്ടായിരുന്നു (ബെൽറ്റ് പോലെ ഉള്ളത് കൊണ്ട് മർദ്ദിച്ചത് ആകാം ). ആഹാരം ഒന്നും കഴിക്കാതെ ആമാശയം കാലി ആയിരുന്നു. ചെടുകുടലിലിലും , വൻകുടലിലും പരിക്കുകൾ, വാരിയെല്ലിന് വശങ്ങളിൽ ചെറിയ മുറിവുകൾ , നട്ടെല്ല് ഭാഗത്തും നിരവധി മർദ്ധനമുറകൾ ഏറ്റ പാടുകളും കാണപ്പെട്ടു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

See also  യുവതി ജീവനൊടുക്കി; അടുത്ത മാസം വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹ ഒരുക്കങ്ങള്‍ക്കിടെ അഞ്ജനയുടെ മരണത്തില്‍ ഞെട്ടി ബന്ധുക്കള്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article