Thursday, April 3, 2025

ഒരു തിരിച്ചു വരവില്ലാത്ത ഗുഹയ്ക്കു പിന്നിൽ(GUNA CAVES)…

Must read

- Advertisement -

Devil’s Kitchen/Guna Caves: ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്(Manjummal Boys) എന്ന ചിത്രം ഇന്നും നിറഞ്ഞ സദസ്സിൽ ഓടി കൊണ്ടിരിക്കുകയാണ്. സൗബിൻ സാഹിർ(Soubin Sahir) , ശ്രീനാഥ് ഭാസി(Sreenath Bhasi) , ഗണപതി (Ganapathi), ബാലു വർഗീസ് (Balu Vargheese)തുടങ്ങിയവർ അണിനിരന്ന ഈ ചിത്രം ഒരു സർവൈവൽ ത്രില്ലർ (Survival Thriller)ആണ് . മികച്ച പ്രേക്ഷക പ്രശംസയാണ് ചിത്രത്തിന് ഇപ്പോഴും ലഭിക്കുന്നത്.

കൊടൈക്കനാലിൽ(Kodaikkanal) സ്ഥിതി ചെയ്യുന്ന ചെകുത്താന്റെ അടുക്കള എന്നറിയപ്പെടുന്ന ഗുണ ഗുഹയിൽ (Guna Caves)കുടുങ്ങിയ ഒരു യുവാവിന്റെ കഥയാണ് സിനിമയുടെ പ്രമേയം. ഗുണ കേവ്‌സിൽ ഇതിനു മുന്പും ചലച്ചിത്രങ്ങൾ എടുത്തിട്ടുണ്ട്.1991 ൽ കമലഹാസൻ നായകനായ ഗുണ (Guna)എന്ന ചിത്രത്തിലൂടെയാണ് ഈ ഗുഹയ്ക്കു ഗുണ കേവ്സ് (Guna Caves)എന്ന പേര് ലഭിച്ചത്. തുടർന്ന് 2010 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ശിക്കാറിന്റെ(Shikkar) ക്ലൈമാക്സ് രംഗങ്ങൾ ഷൂട്ട് ചെയ്തതും ഈ ഗുഹയിൽ വച്ചായിരുന്നു. ഏറ്റവും ഒടുവിൽ മഞ്ഞുമ്മൽ ബോയ്സ് ൽ എത്തി നിൽക്കുകയാണ് ഗുണ കേവ്‌സിന്റെ പ്രശസ്തി.

ഗുണ ഗുഹയുടെ ചരിത്രം

തമിഴ്നാട്ടിലെ(Tamilnadu )കൊടൈക്കനാലിൽ സ്ഥിതി ചെയ്യുന്ന ഗുഹയാണ് ഡെവിൾസ് കിച്ചൻ(Devil’s Kitchen) അഥവാ ഗുണ കേവ്സ്(Guna Caves). സമുദ്ര നിരപ്പിൽ നിന്നും 2230 മീറ്റർ ഉയരത്തിലാണ് ഗുഹ നിലകൊള്ളുന്നത്. 1821-ൽ ബ്രിട്ടീഷ് ഓഫീസർ ബി.എസ്. വാർഡാണ്(B.S.Ward) ഡെവിൾസ് കിച്ചൻ ആദ്യമായി കണ്ടെത്തിയതെന്ന് പറയപ്പെടുന്നു.

ഗുഹകളെ ഹിന്ദു പുരാണങ്ങളുമായാണ് ബന്ധിപ്പിക്കുന്നത് ; പാണ്ഡവർ ഇവിടെ താമസിച്ചിരുന്ന സമയത്ത് ഭക്ഷണം പാകം ചെയ്യാൻ ഈ സ്ഥലം ഉപയോഗിച്ചതിനാലാണ് ഡെവിൾസ് കിച്ചണിന് ഈ പേര് ലഭിച്ചത്.,എന്നാൽ ‘ഡെവിൾ’ (Devil)എന്ന പദത്തിൻ്റെ ഉത്ഭവം ഇപ്പോഴും നിഗൂഢതയിൽ തന്നെ മറഞ്ഞിരിക്കുന്നു. അതെ സമയം, ഗുഹകളിൽ വസിക്കുന്ന വവ്വാലുകളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചിലർ പറയുന്നു.

അന്ന് സംഭവിച്ചത് ..

2006-ലാണ് സിജു, സുഭാഷ് എന്നിവരുൾപെടെ 11പേർ കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലേക്ക് എത്തിയത്. ഗുണ ഗുഹയ്ക്കരികിലൂടെ നടക്കുമ്പോള്‍ അപ്രതീക്ഷിതമായി സുഭാഷ് കാല്‍ വഴുതി ഗര്‍ത്തത്തിലേക്ക് വീഴുകയായിരുന്നു. തുടർന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും , അപകട സാധ്യതയെ കുറിച്ച് നന്നായി അറിയാവുന്നതിനാൽ അവർ ഗുഹയിലേക്കിറങ്ങാൻ തയ്യാറായില്ല. ആരെങ്കിലും ഗർത്തത്തിൽ വീണാൽ സാധാരണ ഒന്നോ രണ്ടോ ദിവസങ്ങൾ കഴിഞ്ഞ് മരിച്ചുവെന്ന് വിധിയെഴുതുകയായിരുന്നു പൊലീസിന്റെ രീതി.

എന്നാൽ തങ്ങളുടെ കൂട്ടുകാരനെ കൈ വിടാൻ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ തയ്യാറായിരുന്നില്ല. ഫയര്‍ഫോഴ്‌സിന്റെ സുരക്ഷ ഉപകരണങ്ങൾ ഉപയോഗിച്ച് അവരുടെ വടത്തില്‍ തൂങ്ങി സിജു ഗുഹയിലേക്കിറങ്ങി. ഭാഗ്യവശാൽ, 600 അടിയോളം ആഴത്തില്‍ എത്തിയപ്പോള്‍ ഒരു തിട്ടയില്‍ തടങ്ങി ബോധരഹിതനായി കിടക്കുന്ന സുഭാഷിനെ സിജു കണ്ടു. വിവരം മുകളിലുള്ളവരെ അറിയിച്ചതോടെ ഫയർഫോഴ്സും മറ്റും രംഗത്തുവന്നു. എല്ലാവരുടെയും സഹകരണത്തോടെ സുഭാഷിനെ മുകളിലേക്കെത്തിച്ചു.

See also  ലോക്‌സഭാതിരഞ്ഞെടുപ്പ് സിപിഎമ്മിന് അതീവ നിര്‍ണായകം; പ്രമുഖരെ കളത്തിലിറക്കാനുളള കാരണമിതാണ്…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article