TANINIRAM EXCLUSIVE
തൃശൂർ : ബിനി ടൂറിസ്റ്റ് ഹോം (Bini Tourist Home) നിർമ്മാണവുമായി ബന്ധപ്പെട്ട് ഓംബുഡ്സ്മാന്റെ ഉത്തരവ് റദ്ദു ചെയ്യാൻ മേയറുടെ മുൻകൂർ അനുമതിയോടെ സെക്രട്ടറി ഹൈക്കോടതിയിൽ കേസ്സുകൊടുത്തത് അധികാര ദുർവിനിയോഗം.
ഇത് ഓംബൂഡ്മാൻ കണ്ടത്തിയ സാഹചര്യത്തിൽ മേയറുടെ മുൻകൂർ അനുമതി കൗൺസിലിനെകൊണ്ട് അംഗീകരിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. മുൻകൂർ അനുമതി കൗൺസിൽ അംഗീകരിച്ചില്ലെങ്കിൽ സെക്രട്ടറി ശിക്ഷാ നടപടിക്ക് വിധേയനാകും. സെക്രട്ടറിയെ കയ്യൊഴിഞ്ഞാൽ മേയറുടെ മുൻകൂർ അനുമതികൾ ഉദ്യോഗസ്ഥർ അനുസരിക്കാതാകും. ഇതിനുള്ള ഏകവഴി പ്രതിപക്ഷത്തെകൊണ്ട് ഒപ്പുവെപ്പിച്ച്മുൻകൂർ അനുമതി കൗൺസിൽ അംഗികരിച്ചതായി മിനുട്ട്സ് ഉണ്ടാക്കുക എന്നതാണ്.
കോർപറേഷനിലെ കോൺഗ്രസ്സ് കൗൺസിലർമാരുടെ ഗുണനിലവാരം അറിയാവുന്ന ജില്ലാ നേതൃത്വം ഈ വിഷയത്തിൽ നേരിട്ട് ഇടപെടാൻ തീരുമാനിച്ചിട്ടുണ്ട്. കോർപറേഷനിലെ കോൺഗ്രസ്സ് നേതൃത്വം നേതാക്കന്മാർ ചമയുന്നവരുടെ പോക്കറ്റിലാണെന്ന ആക്ഷേപം വ്യാപകമായി ചർച്ചചെയ്യപ്പെടുന്നുണ്ട്. കോൺഗ്രസ്സിന്റെ വിശ്വാസ്യത തകർക്കുന്നതിലേക്ക് ഇത് എത്തിച്ചേർന്നിട്ടുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പിൽ ഇതുകാരണം കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് കോർപറേഷൻ പരിധിയിൽ വെള്ളം കുടിക്കേണ്ടി വരും. പതിവുപോലെ കള്ള മിനുട്ട്സ് ഉണ്ടാക്കിയാൽ തങ്ങൾക്കു ഈ രക്തത്തിൽ പങ്കില്ല എന്നു കാണിച്ചു കോൺഗ്രസ് കൗൺസിലർമാർ ഒബുംട്‌സ്മാനെ നിജസ്ഥിതി അറിയിക്കാനാണ് DCC ആലോചിക്കുന്നത് എന്നറിയുന്നു.