അമ്മയും മകനുമല്ല, ഭാര്യയും ഭര്‍ത്താവുമാണ്; ദമ്പതികള്‍ക്ക് നേരെ ബോഡി ഷെയിമിംഗും മോശം കമന്റും

Written by Taniniram

Updated on:

യൂട്യൂബില്‍ മൂന്ന് ലക്ഷത്തിലധികം സബ്‌ക്രൈബേഴുളള ചാനലാണ് ടിടി ഫാമിലി. ഡെയിലി വ്‌ലോഗും, റൊമാന്റിക് റീല്‍സുകളും ചാനലില്‍ ഹിറ്റാണ്. ഇന്‍സ്റ്റയിലും ഏറെ ആരാധകരുള്ള ഷെമിയും ഷെഫിയും ആണ് ടി ടി കുടുംബക്കാര്‍. ദമ്പതികളായ ഷെമിയും ഷെഫിയുമാണ് ചാനലിന്റെ അവതാരകര്‍. എന്നാല്‍ ഇവര്‍ക്ക് നേരിടേണ്ടി വരുന്ന ബോഡി ഷെയ്മിങ്ങും, കടുത്ത രീതിയിലുള്ള ആക്ഷേപങ്ങളും അവര്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറയുകയാണ്.

ഷെമിയെ വിവാഹം ചെയ്യുമ്പോള്‍ നല്ല ചെറുപ്പം ആണ് ഷെഫി.കുടുംബക്കാര്‍ ഏറെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ഷെഫി. അത്രയ്ക്ക് ഇഷ്ടമായിരുന്നു ഷെമിയെ ഷെഫിക്ക്. ഡൈവോഴ്‌സായിരുന്ന ഷെമിക്ക് രണ്ട് മക്കളുമുണ്ടായിരുന്നു. വരുമാന മാര്‍ഗ്ഗമെന്ന നിലയിലായിരുന്നു ഇരുവരും ചേര്‍ന്ന് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. വീഡിയോ വന്നത് മുതല്‍ മോശം കമന്റുകളും വന്നു. ഉമ്മയും മോനെയും പോലെയിരിക്കുന്നു, തളളയ്ക്ക് വേറെ പണിയില്ലേ, ഇത്തരത്തിലായിരുന്നു കമന്റുകള്‍. എന്നാല്‍ കമന്റുകള്‍ വകവയ്ക്കാതെ മികച്ച വീഡിയോകളുമായി മുന്നോട്ട് പോകുകയാണ് ദമ്പതികള്‍.

See also  കവിയൂർ പൊന്നമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ മോഹൻലാലും മമ്മൂട്ടിയും എത്തി

Related News

Related News

Leave a Comment