ഇന്നത്തെ നക്ഷത്രഫലം

Written by Taniniram

Published on:

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, നഷ്ടം ഇവ കാണുന്നു. തടസ്സങ്ങള്‍ വന്നു ചേരാം.

ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യപരാജയം, കലഹം, അഭിമാനക്ഷതം, അപകടഭീതി, ശത്രുശല്യം, ശരീരക്ഷതം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, അഭിമാനം, നേട്ടം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം.

കര്‍ക്കടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം):കാര്യവിജയം, നേട്ടം, ധനയോഗം, ബന്ധുസമാഗമം, ഉത്സാഹം, പ്രവര്‍ത്തനവിജയം, കായികവിജയം, തൊഴില്‍ ലാഭം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങള്‍ ഫലവത്താവാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യതടസ്സം, നഷ്ടം, അപകടഭീതി, നഷ്ടം, കലഹം, അലച്ചില്‍, െചലവ് ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങള്‍ വന്നു ചേരാം.

കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യപരാജയം, നഷ്ടം, അലച്ചില്‍, ചെലവ്, അപകടഭീതി, അഭിമാനക്ഷതം, യാത്രാതടസ്സം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകള്‍ സൂക്ഷിക്കുക.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, സുഹൃദ്‌സമാഗമം, സല്‍ക്കാരയോഗം ഇവ കാണുന്നു. യാത്രകള്‍ വിജയിക്കാം.

വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവര്‍ക്ക്):കാര്യപരാജയം, കലഹം, ശത്രുശല്യം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, നഷ്ടം ഇവ കാണുന്നു. തടസ്സങ്ങള്‍ വന്നു ചേരാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യവിജയം, നേട്ടം, അഭിമാനം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സല്‍ക്കാരയോഗം, സുഹൃദ്‌സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം.

മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യപരാജയം, ചെലവ്, അലച്ചില്‍, നഷ്ടം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങള്‍ വന്നു ചേരാം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ലാഭം, അംഗീകാരം, സ്ഥാനക്കയറ്റം ഇവ കാണുന്നു. പുതിയ സാധ്യതകള്‍ തുറന്നു കിട്ടാം.

മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഉപയോഗസാധനലാഭം, തൊഴില്‍ ലാഭം, സന്തോഷം ഇവ കാണുന്നു. വായ്പാശ്രമങ്ങള്‍ വിജയിക്കാം.

See also  ലക്ഷ്മീദേവി വസിക്കുന്ന 5 പുണ്യസ്ഥലങ്ങൾ അറിയണ്ടേ?

Leave a Comment