മുട്ട ചേർത്തുണ്ടാക്കുന്ന മയോണൈസ് ഒരു വർഷത്തേക്ക് നിരോധിച്ച് തെലങ്കാന സർക്കാർ നടപടി ഭക്ഷ്യവിഷബാധ ചെറുക്കാൻ

Written by Taniniram

Published on:

ഹൈദരാബാദ്: തെലങ്കാനയില്‍ മുട്ടയില്‍ നിന്നുണ്ടാക്കുന്ന മയോണൈസ് നിരോധിച്ച് സര്‍ക്കാര്‍. ഭക്ഷ്യ വിഷബാധയെച്ചൊല്ലി വ്യാപക പരാതികള്‍ ഉയര്‍ന്നതോടെയാണ് സര്‍ക്കാരിന്റെ ഈ താരുമാനം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത്തരത്തില്‍ നിരവധി പരാതികള്‍ വരുന്നു.

ഇന്നലെ ഹൈദരാബാദില്‍ 33-കാരിയായ യുവതി ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് മരിച്ചിരുന്നു. ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സര്‍ക്കാരിന്റെ ഈ തീരുമാനം.

കഴിഞ്ഞയാഴ്ച ഇവര്‍ കഴിച്ച മൊമോസില്‍ നിന്നും മയോണൈസില്‍ നിന്നുമാണ് ഭക്ഷ്യവിഷബാധയുണ്ടായത് എന്ന് പരിശോധനയില്‍ തെളിഞ്ഞു. ഹൈദരാബാദിലെ ഖൈരതാബാദ് സ്വദേശിനി രേഷ്മ ബീഗമാണ് മരിച്ചത്. ഹൈദരാബാദിലെ ബഞ്ജാര ഹില്‍സിലെ വഴിയോര തട്ടുകടയില്‍ നിന്നാണ് ഇവര്‍ മൊമോസും മയോണൈസും കഴിച്ചത്. ഇവിടെ നിന്ന് മൊമോസും മയോണൈസും കഴിച്ച ഇവരുടെ രണ്ട് മക്കളടക്കം 20 പേര്‍ ആശുപത്രിയിലാണ്.

തട്ടുകട നടത്തിയിരുന്ന യുപി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അത്യന്തം വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇയാള്‍ മൊമോസ് ഉണ്ടാക്കിയിരുന്നതെന്നും കണ്ടെത്തി. നിരോധനം ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. മയോണൈസ് നിര്‍മാണം, വില്‍പന, സൂക്ഷിച്ച് വയ്ക്കല്‍, കയറ്റുമതി, ഇറക്കുമതി എന്നിവയെല്ലാം നിരോധിക്കുന്നതായി തെലങ്കാന ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പരാതികള്‍ അനുസരിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി നടന്ന ഒന്നിലധികം സംഭവങ്ങളില്‍ മുട്ടയില്‍ നിന്ന് നിര്‍മ്മിച്ച മയോന്നൈസ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതായി സംശയിക്കുന്നതായി ഉത്തരവില്‍ പറയുന്നു. സാന്‍ഡ്വിച്ചുകള്‍, ഷവര്‍മ, അല്‍ഫാം ചിക്കന്‍ തുടങ്ങിയ വിഭവങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന മുട്ട കൊണ്ടുള്ള മയോന്നൈസ് ഉപയോഗിച്ചാണ് സംസ്ഥാനത്ത് സമീപകാലത്ത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതെന്ന്ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.

See also  തമിഴ്നാട്ടിൽ സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു: ദീർഘദൂര യാത്രക്കാരെ ബാധിക്കും

Related News

Related News

Leave a Comment