കൊച്ചി: വിവാദങ്ങള്‍ക്കിടെ ഗായിക അമൃത സുരേഷ് ആശുപത്രിയില്‍. സഹോദരി അഭിരാമി സുരേഷ് ആണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ആശുപത്രിയില്‍ നിന്നുള്ള അമൃതയുടെ ചിത്രവും അഭിരാമി പങ്കുവച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അഭിരാമി ഈ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ആരാധകര്‍ക്കിടയില്‍ ആശങ്ക ഉടലെടുത്തിരിക്കുകയാണ്.
‘മതിയായി, എന്റെ ചേച്ചിയെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ. ഞാന്‍ നിങ്ങളെ വെറുക്കുന്നു, അവരെ ജീവിക്കാന്‍ അനുവദിക്കൂ. നിങ്ങള്‍ക്ക് ഇപ്പോള്‍ സന്തോഷമായില്ലേ”എന്നായിരുന്നു കുറിപ്പ്. ഇതോടെപ്പം കാര്‍ഡിയാക് ഐസിയുവിന് മുന്നില്‍ നിന്നുള്ള ചിത്രവും അഭിരാമി പങ്കുവച്ചിട്ടുണ്ട്.
എന്നാല്‍ എന്താണ് അമൃതയ്ക്ക് സംഭവിച്ചതെന്ന് വ്യക്തമല്ല. പോസ്റ്റും ചിത്രവും അഭിരാമി പിന്‍വലിച്ചതോടെ ആരാധകരാകെ ആശങ്കയിലാണ്. അധികം വൈകാതെ തന്നെ താരവും കുടുംബവും വ്യക്ത വരുത്തുമെന്നാണ് സോഷ്യല്‍ മീഡിയ കരുതുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രശ്നങ്ങളുടെ അന്തരഫലമാണ് സംഭവെന്നാണ് കരുതുന്നത്.