Wednesday, April 2, 2025

കേണലിന്റെ നടപടി സൈന്യത്തിന് നാണക്കേട്(TANINIRAM EXCLUSIVE).

Must read

- Advertisement -

തൃശൂർ : യൂണിഫോമിന്റെയും അച്ചടക്കത്തിന്റെയും കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് സൈനികരാണ്. ഒരു സൈനികന്റെ ഡ്യൂട്ടി ആരംഭിക്കുന്നത് മുതൽ അവസാനിക്കുന്നത് വരെ ഓരോ കാര്യത്തിനും കൃത്യമാർന്ന ചട്ടങ്ങൾ നിലവിലുണ്ട്. അതിൽ തന്നെ, പ്രത്യേകിച്ച് യൂണിഫോമിന് വലിയ പ്രാധാന്യമാണുള്ളത്. വിശേഷാൽ ചടങ്ങുകൾക്കും ഈ നിയമം ബാധകമാണ്.

എന്നാൽ കേണൽ സുരേഷ് നാരായണന്(Col.Suresh Narayanan) ഇതൊന്നും ബാധകമല്ല. ഏതാനും ദിവസങ്ങൾക്കു മുൻപ് NCC ഓഫീസറിനു തേർഡ് ഓഫീസർ (Third Officer)പദവി നൽകുന്ന ചടങ്ങ് സൈന്യത്തിനാകെ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. തൃശൂർ പഴഞ്ഞി കുന്നുംകുളം MD കോളേജിലെ NCC യുടെ ചുമതലയുള്ള അസ്സോസിയേറ്റ് പ്രൊഫസർ ബെൻസൺന് (Benson)24 NCC ബറ്റാലിയൻ തേർഡ് ഓഫീസർ(Battalion Third Officer) പതക്കം നൽകുന്ന അതിവിശിഷ്ട ചടങ്ങിൽ യൂണിഫോമിനോടൊപ്പം വള്ളി ചെരുപ്പ് ധരിച്ചാണ് കേണൽ സുരേഷ് നാരായണൻ പതക്കം സമ്മാനിച്ചത്. സൈന്യത്തിനും വിദ്യാർത്ഥികൾക്കും രാജ്യത്തിനുമാകെ നാണക്കേടുണ്ടാക്കിയ ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. മാത്രമല്ല, കേണൽ സുരേഷ് നാരായണനെതിരെ നിരവധി ആരോപണം ഉള്ളതായും പറയപ്പെടുന്നു.

See also  വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ ജെ. എസ് സിദ്ധാർഥൻ നേരിട്ടത് സമാനതകളില്ലാത്ത അതിക്രൂര പീഡനം എന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article