കോഴിക്കോട്: താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഇരട്ടതുരങ്കപാത യാഥാർഥ്യമാകുന്നു. ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ആനക്കാംപൊയിൽ - മേപ്പാടി തുരങ്കപാത നിർമാണം ആരംഭിക്കുന്നത്. ടെൻഡർ നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ട് രണ്ട് ജില്ലകളിലെയും പൊതു...