തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്ത് പട്ടാളക്കാരനായ വേലുക്കുട്ടിയുടെയും ഭാസമ്മയുടെയും മകനായി 1951 ലാണ് ലെനിൻ രാജേന്ദ്രൻ ജനിച്ചത്.
നാലാം ക്ലാസ്സുവരെ പഠിച്ചത് ഊരൂട്ടമ്പലത്തെ എൽ പി സ്കൂളിൽ ആയിരുന്നു. പിന്നീട് മാരനെല്ലൂർ സ്കൂളിൽനിന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം...