- Advertisement -
മുംബൈ : വനിതാ പ്രീമിയര്‍ ലീഗിന്റെ രണ്ടാം എഡിഷനിലേക്കുള്ള മത്സരം ക്രമം പുറത്തിറക്കി. ഫെബ്രുവരി 23 ന് മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സുമായാണ് ഉദ്ഘാടന മത്സരം. ബംഗഌരൂവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം അരങ്ങേറുന്നത്.
മാര്‍ച്ച് 17 ന് ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം. ആദ്യ എഡിഷനില്‍ മുംബൈ ഇന്ത്യന്‍സാണ് കിരീടം ചൂടിയത്. ആകെ 22 മത്സരങ്ങളാണ് ലീഗിലുള്ളത്. എല്ലാ മത്സരങ്ങളും ആരംഭിക്കുന്നത് വൈകിട്ട് 7.30 നായിരിക്കും.