ആരാധകരോട് അഭ്യര്‍ത്ഥനയുമായ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി (Virat Kohli). തന്നെ കിംഗ് കോലി എന്ന് വിളിക്കുന്നത് നിര്‍ത്തണെന്നാണ് താരം ആരാധകരോട് ആവശ്യപ്പെട്ടത്. ബംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആര്‍സിബി (RCB) അണ്‍ബോക്‌സ് ചടങ്ങിലാണ് കോലിയുടെ പ്രതികരണം.
”നിങ്ങള്‍ എന്നെ കിംഗ് എന്ന വാക്ക് വിളിക്കുന്നത് നിര്‍ത്തണം. ദയവായി എന്നെ വിരാട് എന്ന് വിളിക്കുക. ഓരോ തവണ കേള്‍ക്കുമ്പോഴും വലിയ നാണക്കേട് തോന്നും. അതുകൊണ്ട് എന്നെ വിരാട് എന്നു മാത്രം വിളിക്കുക.” എന്നായിരുന്നു ആരാധകരോടുള്ള കോലിയുടെ അഭ്യര്‍ത്ഥന.
ചടങ്ങില്‍ അവതരാകനായ ഡാനിഷ് സേഠ് കോലിയെ കിംഗ് കോലിയെന്ന് വിശേഷിപ്പിച്ചിരുന്നു. കൂടാതെ കോലി സംസാരിക്കാനായി തുടങ്ങിയപ്പോഴേക്കും ആരാധകരും കിങ് കോലിയെന്ന് വിളിച്ച് ഹര്‍ഷാരവം മുഴക്കി. അതിനു ശേഷമായിരുന്നു കോലിയുടെ അഭ്യര്‍ത്ഥന. ചടങ്ങില്‍ ടീമിന്റെ ക്യാപ്്റ്റന്‍ ഫാഫ് ഡൂപ്ലെസിയും (Faf du Plessis) ആര്‍സിബി വനിതാ ടീം ക്യാപ്റ്റന്‍ സ്മൃതി മന്ദാനയെയും (Smriti Mandhana) ഉണ്ടായിരുന്നു.
ഈ മാസം 22 നാണ് ഐപിഎല്ലിന്റെ ഉദ്ഘാടനമത്സരം. ആദ്യ മത്സരത്തില്‍ ആര്‍സിബി നേരിടാന്‍ ഇറങ്ങുന്നത് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയാണ്.