റയലിന് ഈ സീസണിലെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു തിയോബോട്ട് കോര്‍ട്ടോയിസിന്റെ (Thibaut Courtois) പരിക്ക്. എന്നാല്‍ താരം പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചുവരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇത് റയലിനെയും ആരാധകരെയും സന്തോഷത്തിലുമാക്കി. പക്ഷെ കോര്‍ട്ടോയിസിന് വീണ്ടും പരിക്ക് പറ്റിയിരിക്കുകയാണ്.
ക്ലബ്ബ് തന്നെയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. താരത്തിന്റെ പരിക്ക് ഗുരുതരമാണെന്നും ഏകദേശം മൂന്ന് മാസത്തോളം പുറത്തിരിക്കേണ്ടിവരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ താരത്തിന് ഈ സീസണ്‍ നഷ്ടമാകുമെന്ന് ഏതാണ്ട് ഉറപ്പായി.
ഇടത് കാല്‍മുട്ടിന്റെ ലിഗമന്റിനാണ് റയല്‍ താരത്തിന് നേരത്തെ പരിക്ക് പറ്റിയിരുന്നത്. എന്നാല്‍ പുതിയ പരിക്ക് വലത് കാല്‍ മുട്ടിനാണ്.
പരിശീലനം ആരംഭിച്ച കോര്‍ട്ടോയിസിന് വീണ്ടും പരിക്കേറ്റത് താരത്തിനും ക്ലബ്ബിനും വലിയ രീതിയില്‍ തിരിച്ചടിയായിട്ടുണ്ട്.. ഈ സീസണില്‍ യുസിഎല്ലിലും (UCL) ലാലിഗയിലും (La Liga) റയലിനെ കാത്തിരിക്കുന്നത് നിര്‍ണ്ണായക മത്സരങ്ങളാണ്. താരത്തിന്റെ അഭാവം ക്ലബ്ബിനെ എങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടെറിയാം.