Sunday, April 6, 2025

സൂര്യകുമാര്‍ യാദവിന് IPL ലെ ആദ്യ മത്സരം നക്ഷ്ടമാകും

Must read

- Advertisement -

ഐപിഎല്‍ പൂരം (IPL 2024) 22 ന് കൊടിയേറുകയാണ്. ടീമുകള്‍ എല്ലാം വലിയ പ്രതീക്ഷയിലാണ് ഈ സീസണിലിറങ്ങുന്നത്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന് (Mumbai Indians) തിരിച്ചടിയാവുന്ന ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. മുംബൈയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനായ സൂര്യകുമാര്‍ യാദവ് (Surya Kumar Yadav) ആദ്യ രണ്ട് മത്സരങ്ങളില്‍ ഉണ്ടാകില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

എന്‍സിഎയില്‍ നടന്ന ഫിറ്റ്‌നസ് ടെസ്റ്റില്‍ താരം പരാജയപ്പെട്ടുവെന്നാണ് വാര്‍ത്തകള്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള ആദ്യ മത്സരം നഷ്ടമാകുമെന്ന് ഉറപ്പായി. എന്നാല്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടക്കുന്ന മത്സരവും നഷ്ടമാകുമെന്നാണ് സൂചന. എന്തായാലും ഈ ആഴ്ച ഒരു ഫിറ്റ്‌നസ് ടെസ്റ്റ് കൂടി നടക്കും. അതു കഴിയുമ്പോള്‍ വിശദമായി അറിയാം.

കഴിഞ്ഞ ജനുവരിയില്‍ താരം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിനുശേഷം ഇതുവരെ സൂര്യകുമാര്‍ യാദവ് ക്രിക്കറ്റ് കളിച്ചിട്ടില്ല. എന്തായാലും അടുത്ത ഫിറ്റ്‌നെസ് ടെസ്റ്റില്‍ വിജയിച്ച് താരം തിരിച്ച് ടീമില്‍ എത്തുമെന്ന് പ്രതീക്ഷയില്‍ തന്നെയാണ് മുംബൈ ടീമും ആരാധകരും.

See also  രഞ്ജി ട്രോഫി വിദര്‍ഭയ്ക്ക് ;മത്സരം സമനിലയിൽ അവസാനിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article