Friday, April 4, 2025

രാജ്യാന്തര ഏകദിനത്തിലെ ഇരട്ട സെഞ്ചറി; ആദ്യ ശ്രീലങ്കന്‍ താരമായി നിസംഗ

Must read

- Advertisement -

കൊളംബോ : അഫ്ഗാനിസ്ഥാനെതിരെ പാത്തും നിസംഗയുടെ (Pathum Nissanka) ബാറ്റിംഗ് ശ്രീലങ്കന്‍ ആരാധകര്‍ക്ക് വിരുന്നായി. രാജ്യാന്തര ഏകദിനത്തില്‍ ഇരട്ട സെഞ്ചറി നേടിയ നിസംഗയുടെ മികവില്‍ ശ്രീലങ്കക്ക് ത്രസിപ്പിക്കുന്ന വിജയം.

139 പന്തില്‍ നിന്ന് 210 റണ്‍സാണ് നിസംഗ അടിച്ച് കൂട്ടിയത്. ഇരട്ടസെഞ്ചറി നേട്ടത്തോടെ ചരിത്രത്തിലെ ആദ്യ ശ്രീലങ്കന്‍ താരമാകാനും നിസംഗക്കായി.

ഒന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക 381 റണ്‍സാണ് അടിച്ചുകൂട്ടിയത്. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ ശക്തമായി പോരാടിയെങ്കിലും അവരുടെ ഇന്നിംഗ്‌സ് 339 റണ്‍സില്‍ അവസാനിച്ചു. ശ്രീലങ്കയ്ക്ക് 42 റണ്‍സിന്റെ വിജയം. നിസംഗയുടെ ഇരട്ട സെഞ്ചറിയോടെ രാജ്യാന്തര ഏകദിനത്തിലെ ഇരട്ട സെഞ്ചറികളുടെ എണ്ണം പന്ത്രണ്ട് ആയി.

See also  ആദ്യ വനിതാ റഫറിയായി റെബേക്ക വെൽച്ച്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article