ലോക അത്‌ലറ്റിക്‌സ്: 2023-ലെ മികച്ച താരങ്ങൾ ഇവർ…

Written by Taniniram1

Published on:

ലോക അത്‌ലറ്റിക്സിൽ 2023-ലെ മികച്ച താരങ്ങളെ തെരഞ്ഞെടുത്തു. അമേരിക്കയുടെ അതിവേഗ ഓട്ടക്കാരൻ നോഹ ലൈൽസ് ആണ് 2023-ലെ മികച്ച കായിക പുരുഷ താരം. മികച്ച ട്രാക്ക് അത്‌ലറ്റായാണ് ലൈൽസിനെ തിരഞ്ഞെടുത്തത്. സ്വീഡന്റെ അർമാൻഡ് ഡ്യുപ്ലാന്റിസ് ആണ് മികച്ച ഫീൽഡ് അത്‌ലറ്റ്. കെനിയയുടെ ദീർഘദൂര ഓട്ടക്കാരി ഫെയ്ത്ത് കിപ്യോഗണാണ് മികച്ച വനിതാ ട്രാക്ക്‌ താരം. വെനസ്വേലയുടെ ട്രിപ്പിൾ ജമ്പർ യൂലിമർ റോജാസാണ് മികച്ച വനിതാ ഫീൽഡ്‌ അത്‌ലറ്റ്.

അഞ്ചുപേരുൾപ്പെട്ട അന്തിമ പട്ടികയിൽ ഇന്ത്യയുടെ ജാവലിൻ സൂപ്പർ താരം നീരജ് ചോപ്ര ഉൾപ്പെട്ടിരുന്നു. തിങ്കളാഴ്ച ഫ്രാൻസിലെ മൊണാക്കോയിലാണ് അവാർഡ് പ്രഖ്യാപനം നടന്നത്. ലോക അത്‌ലറ്റിക്‌സ് കൗൺസിലും വേൾഡ് അത്‌ലറ്റിക്‌സ് ഫാമിലിയും ആരാധകരും ചേർന്ന് നടത്തുന്ന വോട്ടെടുപ്പിലൂടെയാണ് ജേതാവിനെ നിശ്ചയിക്കുന്നത്. വോട്ടിങ് ഒക്ടോബർ 28-ന് പൂർത്തിയായിരുന്നു. 20 ലക്ഷത്തോളം പേരാണ് വോട്ട് ചെയ്തത്.

Leave a Comment