രോഹിത്തിനെ മാറ്റിയതിൽ ഒരു തെറ്റുമില്ല; ഹാർദിക്കിനെ പിന്തുണച്ച് മുൻ താരം രം​ഗത്ത്

Written by Taniniram Desk

Published on:

2024 ല്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ മത്സരത്തിലേക്ക് മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയെ നിയമിച്ചിരുന്നു.. അവരുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായ രോഹിത് ശര്‍മ്മയെ ഒഴിവാക്കിയാണ് ഹാര്‍ദിക്കിന് ക്യാപ്റ്റന്‍സി സ്ഥാനം നല്‍കിയത്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഈ നീക്കത്തിനെതിരെ സോഷ്യല്‍ മിഡീയയില്‍ ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ കടത്തു.. അവരുടെ ഒഫിഷ്യല്‍ ഇന്‍സ്റ്റാഗ്രാമിലടക്കം ഫോളോ ചെയ്യുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു.

എന്നാല്‍ ടീം മാനേജ്‌മെന്റിന്റെ ഈ തീരുമാനത്തെ പിന്തുണച്ചെത്തിരിക്കുകയാണ് മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

ട്വന്റി 20 യില്‍ മികച്ച റെക്കോര്‍ഡുള്ള കളിക്കാരനാണ് ഹാര്‍ദിക്ക്.. കൂടാതെ കഴിവ് തെളിയിച്ച ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.. ആ വസ്തുത നിങ്ങളാരും വികാരം കൊണ്ട് മറക്കരുതെന്ന് മഞ്ജരേക്കര്‍ ആവശ്യപ്പെട്ടു.

മുബൈ ഇന്ത്യന്‍സ് നടത്തിയ നല്ലൊരു നീക്കമാണിതെന്ന് പറഞ്ഞ അദ്ധേഹം രോഹിത് ശര്‍മയെക്കുറിച്ച് ആരും വൈകാരികമായോ, വികാരപരമായോ ചിന്തിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.

രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിനായി നേടിക്കൊടുത്ത നേട്ടങ്ങള്‍ മറക്കുന്നതല്ല… അതെല്ലാം പ്രശംസനീയമാണ്. എന്നാല്‍ ഹാര്‍ദിക്കിനെ നായകസ്ഥാനം ഏല്‍പിക്കാനുള്ള തീരുമാനത്തിന്റെ പ്രാധാന്യം തിരിച്ചറിയണമെന്നും അദ്ധേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ സൗത്താഫ്രിക്ക മത്സരത്തിനുശേഷം സ്റ്റാര്‍ സ്‌പോര്‍ട്ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ഗുജറാത്ത് ടൈറ്റന്‍സ് ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയതിലും പലരും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. പക്ഷെ ക്യാപ്റ്റനായ ആദ്യ സീസണില്‍ ഹാര്‍ദിക് ഗുജറാത്ത് ടൈന്‍സില്‍ മികച്ചൊരു പ്രകടനം കാഴ്ചവയ്ക്കുകയായിരുന്നു. വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി 2022-ലെ ഐപിഎല്‍ കിരീടം ഹാര്‍ദിക്കിന്റെ ഗുജറാത്ത് ടൈറ്റന്‍സ് നേടുകയായിരുന്നു. കഴിഞ്ഞ സീസണിലും അവര്‍ നല്ലരീതിയില്‍ പോരാടി.. പക്ഷെ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് അവര്‍ പരാജയപ്പെടുകയായിരുന്നു..

അതുകൊണ്ട് തന്നെ മുംബൈ ഇന്ത്യന്‍സില്‍ ക്യാപ്റ്റനായി ഹാര്‍ദിക് വരുമ്പോള്‍ പല മാറ്റങ്ങളും ഉണ്ടാകുമെന്ന് അദ്ധേഹത്തിന്റെ ആരാധകരും വിശ്വസിക്കുന്നു. ഒരു വശത്ത് വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ഹാര്‍ദിക്കിന്റെ നേത്യത്വത്തില്‍ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടം ചൂടുമെന്നാണ് താരത്തിന്റെ ആരാധകരും പറയുന്നത്.

See also  ക്ലാസിക്കല്‍ ചെസ്സില്‍ കാള്‍സനെ തോല്‍പ്പിച്ച് പുതുചരിത്രമെഴുതി പ്രഗ്‌നാനന്ദ

Related News

Related News

Leave a Comment