സഞ്ജയ് സിംഗിന്റെ വിജയം; വിരമിക്കൽ പ്രഖ്യാപിച്ച് ഗുസ്തി താരം സാക്ഷി മാലിക്ക്.. മടക്കം കണ്ണീരോടെ..

Written by Taniniram Desk

Published on:

നീണ്ട കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസം റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് നടന്നിരുന്നു. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി അതിക്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച ബ്രിജ് ഭൂഷന് പകരമുള്ള പ്രസിഡന്റ് സ്ഥാനത്തിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നീണ്ട 12 വര്‍ഷകാലമാണ് ബ്രിജ് ഭൂഷണ്‍ പ്രസിഡന്റ് സ്ഥാനത്തിരുന്നത്.

പ്രസിഡന്റ് സ്ഥാനത്തിന് പുറമേ ഒരു സീനിയര്‍ വൈസ് പ്രസിഡന്റ് നാല് വൈസ് പ്രസിഡന്റ്, ട്രഷറര്‍, സെക്രട്ടറി ജനറല്‍, രണ്ട് ജോയിന്റ് സെക്രട്ടറിമാര്‍, അഞ്ച് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങി സ്ഥാനത്തിലേക്കും തിരഞ്ഞെടുപ്പ് നടന്നിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത് ബ്രിജ് ഭൂഷണോട് അടുപ്പമുള്ള സഞ്ജയ് സിങ്ങും, മറുവശത്ത് കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് അനിത ഷിയോറനും തമ്മിലായിരുന്നു.

എന്നാല്‍ വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സഞ്ജയ് സിംഗ് അനിത ഷിയോറനെ പരാജയപ്പെടുത്തി. ഏഴിനെതിരെ 40 വോട്ടുകള്‍ക്കായിരുന്നു സഞ്ജയ് സിങ്ങിന്റെ വിജയം.

എന്നാല്‍ സഞ്ജയ് സിംഗ് തിരഞ്ഞെടുക്കപ്പെട്ടതില്‍ നിരാശ പ്രകടപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഗുസ്തി താരം സാക്ഷി മാലിക്. ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ ബിസിനസ്സ് പങ്കാളിയും അടുത്ത സഹായിയുമായ ഒരാള്‍ പ്രസിഡന്റായി തിരിഞ്ഞെടുക്കപ്പെട്ടാല്‍ താന്‍ ഗുസ്തി ഉപേക്ഷിക്കുമെന്ന് താരം പറഞ്ഞു. മാദ്ധ്യമങ്ങളുടെ മുമ്പില്‍ പൊട്ടിക്കരഞ്ഞായിരുന്നു റിയോ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് കൂടിയായ സാക്ഷിയുടെ പ്രതികരണം. ടോക്കിയോ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് പുനിതയ്‌ക്കൊപ്പമാണ് താരം മാധ്യമങ്ങളെ കണാന്‍ എത്തിയത്.

ഞങ്ങള്‍ 40 ദിവസം റോഡില്‍ ഉറങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം ആളുകള്‍ ഞങ്ങളെ പിന്തുണച്ചു. സാക്ഷി മാധ്യമങ്ങളോടായി പറഞ്ഞു. ലൈംഗികാരോപണത്തിന് വിധേയനായ ബ്രിജ് ഭൂഷണിന്റെ കുടുംബത്തെയും അടുത്ത സഹായികളെയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന കായിക മന്ത്രാലയം നല്‍കിയ വാഗ്ദാനവും പാലിക്കപ്പെട്ടില്ലെന്ന് സാക്ഷി വ്യക്തമാക്കി. സഞ്ജയ് സിംഗ് ബ്രിജ് ഭൂഷണിന്റെ വലംകൈയാണെന്ന് ചൂണ്ടിക്കാട്ടിയ സാക്ഷി പ്രതിഷേധങ്ങള്‍ക്ക് പൊതുജനങ്ങളും മാധ്യമങ്ങളും നല്‍കിയ പിന്തുണയ്ക്ക് നന്ദിയും അറിയിച്ചു

Leave a Comment