Thursday, April 10, 2025

സഞ്ജയ്‌ സിംഗിന്റെ സമിതി ചാമ്പ്യൻഷിപ്പുകൾ നടത്തുന്നു എന്ന ആരോപണവുമായി സാക്ഷി മാലിക്ക്

Must read

- Advertisement -

ന്യൂഡൽഹി : സസ്‌പെൻഷനിലുള്ള സഞ്ജയ്‌ സിംഗിന്റെ സമിതി ചാമ്പ്യൻഷിപ്പുകൾ നടത്തുന്നു എന്ന ഗുരുതര ആരോപണവുമായി സാക്ഷി മാലിക്ക്(Sakshi Malik). എക്‌സ് പോസ്റ്റിലൂടെ ആയിരുന്നു സാക്ഷി മാലിക്കിന്റെ പ്രതികരണം. സഞ്ജയ് സിംഗ് വ്യാജ സർട്ടിഫിക്കറ്റുകൾ കളിക്കാർക്ക് വിതരണം ചെയ്‌തു എന്നും, ചാമ്പ്യൻഷിപ്പുകളുടെ സർട്ടിഫിക്കറ്റുകൾ നിയമവിരുദ്ധമായി ഒപ്പിടുന്നു എന്നും, സസ്പെൻഷനിൽ ഇരിക്കുന്ന ഒരാൾക്ക് സംഘടനയുടെ പണം എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്നുമാണ് സാക്ഷി ചോദിക്കുന്നത്. കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന ദേശീയ ഗുസ്‌തി ചാമ്പ്യൻഷിപ്പ് ജയ്‌പൂരിൽ നടക്കാനിരിക്കെയാണ് സഞ്ജയ് സിംഗിന്റെ നീക്കം. സഞ്ജയ് സിംഗിനെതിരെ നടപടി വേണമെന്ന് താരം ആവശ്യപ്പെട്ടു. കളിക്കാരുടെ ഭാവി തകരാതെ സംരക്ഷിക്കണമെന്ന് കായിക മന്ത്രിയോട് താരം അഭ്യർത്ഥിക്കുകയും ചെയ്തു.

See also  ​ഗുഡ് ബൈ റസ്സലിങ് , സ്വപ്നങ്ങൾ തകർന്നു , അയോഗ്യതക്ക്‌ പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article