സീരി എയില്‍ വംശീയ അധിക്ഷേപം; മൈതാനം വിട്ട് പ്രതിഷേധിച്ച് മിലാന്‍ ഗോള്‍ കീപ്പര്‍

Written by Web Desk2

Published on:

ഇറ്റലി : ഫുട്‌ബോള്‍ ലോകത്ത് വംശീയ അധിക്ഷേപങ്ങള്‍ക്ക് ഒരു കുറവുമില്ല. താരങ്ങള്‍ക്കെതിരെ കാണികള്‍ നടത്തുന്ന വംശീയ അധിക്ഷേപങ്ങള്‍ കാല്‍പ്പന്ത് കളിയുടെ മനോഹാരിത തന്നെ ഇല്ലാതാക്കുകയാണ്. അങ്ങനെയൊരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്.

ഇറ്റാലിയന്‍ സീരി എയിലായിരുന്നു സംഭവം. എസി മിലാനും ഉഡിനെസെയും തമ്മിലായിരുന്നു മത്സരം. ഉഡിനെസെ ആരാധകര്‍ മിലാന്‍ ഗോള്‍കീപ്പറായ മൈക്ക് മെന്യാനെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. മിലാന്‍ ആദ്യ ഗോള്‍ നേടിയതിന് പിന്നാലെയായിരുന്നു ഫുട്‌ബോള്‍ ലോകത്ത് നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്

അധിക്ഷേപത്തെ തുടര്‍ന്ന് താരം മൈതാനം വിട്ടു. ആദ്യം അധിക്ഷേപമുണ്ടായതിനെ തുടര്‍ന്ന് ഒരു വട്ടം റഫറിയോട് മെന്യാന്‍ പരാതിപ്പെട്ടിരുന്നു. എന്നിട്ടും ഇത് തുടര്‍ന്നതിനാലാണ് താരം മൈതാനം വിട്ടത്. മിലാന്‍ താരങ്ങളും അദ്ദേഹത്തെ പിന്തുണച്ച് മൈതാനം വിട്ടിരുന്നു. എന്നാല്‍ അഞ്ച് മിനിറ്റിനു ശേഷം മെന്യാനും സഹതാരങ്ങളും തിരിച്ചെത്തിയ ശേഷം മത്സരം തുടര്‍ന്നു.

Leave a Comment