Thursday, March 13, 2025

പഞ്ചോടെ പാറ്റ് കമ്മിൻസ്; ടെസ്റ്റ് പരമ്പര ഓസീസിന്

Must read

മെൽബൺ: ബോക്സിം​ഗ് ഡേ ടെസ്റ്റിൽ പാകിസ്താനെ 78 റൺസിന് തോൽപ്പിച്ച് ഓസ്ട്രേലിയ. രണ്ടാം ഇന്നിം​ഗ്സിലും അഞ്ച് വിക്കറ്റ് നേടിയ പാറ്റ് കമ്മിൻസാണ് പാകിസ്താനെ തകർത്തത്. മിച്ചൽ സ്റ്റാർക് നാല് വിക്കറ്റ് വീഴ്ത്തി. മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയും ഓസ്ട്രേലിയ സ്വന്തമാക്കി. നേരത്തെ പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിലും ഓസ്ട്രേലിയ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു.

മത്സരത്തിന്റെ നാലാം ദിനം ആറിന് 187 എന്ന നിലയിലാണ് ഓസ്‌ട്രേലിയ ബാറ്റിംഗ് പുഃനരാരാംഭിച്ചത്. 53 റണ്‍സെടുത്ത അലക്‌സ് ക്യാരിയാണ് ഇന്ന് ഓസീസ് നിരയില്‍ തിളങ്ങിയത്. 262 റണ്‍സില്‍ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സ് അവസാനിച്ചു. പാകിസ്താന് വേണ്ടി ഷഹീന്‍ ഷാ അഫ്രീദിയും മിര്‍ ഹംസയും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി. അമീര്‍ ജമാലിനാണ് അവശേഷിച്ച രണ്ട് വിക്കറ്റുകള്‍. രണ്ടാം ഇന്നിം​ഗ്സിൽ ഓസ്ട്രേലിയ 316 റൺസ് ലീഡ് സ്വന്തമാക്കിയിരുന്നു.

317 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്താൻ മത്സരം ആവേശകരമാക്കി. ഷാൻ മസൂദ് 60ഉം ബാബർ അസം 41ഉം സൗദ് ഷക്കീൽ 24ഉം മുഹമ്മദ് റിസ്വാൻ 35ഉം റൺസെടുത്ത് നിർണായക സംഭാവനകൾ നൽകി. പക്ഷേ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ നഷ്ടമായി. അവസാന പ്രതീക്ഷയായിരുന്ന സൽമാൻ അലി ആ​ഗ ഒമ്പതാമനായി പുറത്തായി. 50 റൺസാണ് സൽമാൻ അലി നേടിയത്.

See also  നിശാപാര്‍ട്ടിക്കിടെ മാക്‌സ് വെല്ലിന് ശാരീരിക അസ്വസ്ഥത; അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article